ഓഖി ചുഴലിക്കാറ്റിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചലിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണ് പൂന്തുറയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 16 ആയി. ഇന്നലെ മാത്രം എട്ട് പേർ മരണപ്പെട്ടിരുന്നു.
കടലിൽ നിന്ന് ഇരുനൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചുഴലിയുടെ ഭ്രാന്ത് ഒഴിഞ്ഞതോടെ കടലിൽ മൃതദേഹങ്ങൾ പൊന്തി വരാൻ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ ഒന്ന് തൂത്തുക്കുടി സ്വദേശി ചൂഡ് ( 42 ) എന്ന ആളിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
മറ്റ് നാല് മൃതദേഹങ്ങൾ തമിഴ്നാട് സ്വദേശികളുടേതാണെന്നാണ് സൂചന. തിരുവനന്തപുരത്ത് മാത്രം കാണാതായത് 130 പേരെയാണ്. വിഴിഞ്ഞത്ത് നിന്നും തമിഴ് നാട്ടിലെ കന്യാകുമാരി, നാഗപട്ടണം, തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്നുമായി ബോട്ടുകളിൽ പോയ 179 പേർ ലക്ഷദ്വീപിലെത്തിയിട്ടുണ്ട്
Leave a Reply