ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) റോഡപകടത്തില്‍ കൊല്ലപ്പെട്ടു. ബോംബെക്കടുത്ത പാല്‍ഗാറില്‍ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ മീഡിയനിലിടിക്കുകയായിരുന്നു. അഹമ്മദാബാദില്‍ നിന്ന് മുംബെയിലേക്ക് വരികയായിരുന്നു അദ്ദേഹം. അദ്ദേഹം സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് കാര്‍ മീഡിയിനിലിടിച്ച് തകര്‍ന്നതായി പൊലീസ് അറിയിച്ചു.

അദ്ദേഹത്തോടൊപ്പം ഡ്രൈവറും മറ്റുരണ്ടുപേരും കാറിലുണ്ടായിരുന്നു അവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.റ്റാറ്റാ ഗ്രൂപ്പിന്റെ ആറാമത്തെ ചെയര്‍മാന്‍ ആയിരുന്നു സൈറസ് മിസ്ത്രി. എന്നാല്‍ പിന്നീട് രത്തന്‍ ടാറ്റായുമായുളള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സ്ഥാനം രാജിവയ്കുകയായിരുന്നു. എങ്കിലും ഇപ്പോഴും ടാറ്റാ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍ അദ്ദേഹമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിര്‍മാണരംഗത്തെ ആഗോള ഭീമനായ പല്ലോന്‍ജി ഗ്രൂപ്പ് ഉടമ പല്ലോന്‍ജി മിസ്ട്രിയുടെ മകനാണ് സെറസ് മിസ്ത്രി. റോഹിഗ ഛഗ്‌ളയാണ ്ഭാര്യ, മക്കള്‍ ഫിറോസ് മിസ്ത്രി, സഹാന്‍ മിസ്ത്രി