ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ എന്ന സിനിമയുടെ ട്രെയ്‌ലറെത്തി. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ എന്റര്‍ടെയ്‌നര്‍ ചിത്രമാണിത്. കംപാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍ തുടങ്ങിയവയാണ് സലീംകുമാറിന്റെ മുന്‍ചിത്രങ്ങള്‍.

അനുശ്രീയാണ് സിനിമയിലെ നായിക. ശ്രീനിവാസന്‍, നെടുമുടിവേണു, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഹരിശ്രീ അശോകന്‍, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂര്‍, അഞ്ജലി ഉപാസന, സുരഭി ലക്ഷ്മി തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. പ്രയാഗ മാര്‍ട്ടിനും ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മരസ പ്രധാനമായൊരു കഥ പറയുന്ന ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് കെ. കുമാര്‍. നാദിര്‍ഷയാണ് ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം ജനുവരി 12ന് തീയേറ്ററുകളില്‍ എത്തും.