ബിജോ തോമസ് അടവിച്ചിറ

പ്രൈവറ്റ് ബസ് ജീവനക്കാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും തമ്മിൽ ഉരസൽ കേരളത്തിൽ സർവസാധാരണമാണ്. അധ്യയനവർഷം തുടങ്ങിയാൽ പിന്നെ ദിവസവും കേൾക്കാം കുട്ടികളെ കയറ്റാതെ പോകുന്ന ബസുകളുടെ കഥ. ബസ് കോൺസെഷൻ അഥവാ എസ് ടി അനുവദിച്ചു പോകുന്ന വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ജീവനക്കാരോട് ബസ് മുതലാളിമാരും പറഞ്ഞിരിക്കുന്നത്. കയറ്റിയാൽ തന്നെ എല്ലാ യാത്രക്കാരും കയറിയ ശേഷം കയറാൻ പാടുള്ളു. സീറ്റ് ഒഴിഞ്ഞു കിടന്നാലും ഇരിക്കാൻ പാടില്ല. എന്നിങ്ങനെ തുടങ്ങി ഒരായിരം നിബന്ധനകളും. ഏറ്റവും ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥിനികൾ ആണ്  തുടർച്ചയായി ഉള്ള ജീവനക്കാരുമായുള്ള  ലൈംഗിക ഹരാസ്‌മെന്റിൽ തുടങ്ങി ജീവഹാനി വരെ ഈ അടുത്ത നാളിലും സംഭവിച്ചു. എന്നിരിക്കെ ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദൃശ്യത്തിൽ കാണുന്നത് ബസ് സ്റ്റാൻഡിൽ പുറപ്പെടാനായി നിർത്തിയിട്ടിരിക്കുന്ന ബസിൽ വിദ്യാർത്ഥിനികൾ കയറാതിരിക്കാൻ ഗുണ്ടയെ നിർത്തിയിരിക്കുന്നു. എന്തൊരു ക്രൂരതയാണിത് വിദ്യാർത്ഥിനികൾ ബസിന്റെ വാതിലിൽ കയറാൻ നിൽക്കുന്നതും  ഒരാൾ വന്നു പേടിപ്പിച്ചു ഓടിക്കുന്നതും ദൃശ്യങ്ങൾ വെക്തം. ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ പൊതു സമൂഹവും മെനക്കെടാറില്ല. ആരെങ്കിലും പ്രതികരിച്ചാൽ അവനെ പിന്തുണക്കാൻ ആരും മുനിയാറുമില്ല. ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ബസ്സില്‍ കേറാന്‍ ഉള്ള അവകാശം പോലുമില്ലേ കൂട്ടുകാരെ ഇതൊക്കെ ഒരു ശരിയാണോ ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാടുണ്ടോ നമുക്കുമില്ലേ സഹോദരിമാരും മക്കളും ഒക്കെ അവരോടു ആരേലും ഇങ്ങനെ ചെയ്‌താല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. ചിന്തിക്കു പൊതുസമൂഹമേ !!!

Read more.. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കു നടന്‍ ദിലീപിൻറെ കത്ത്.. തന്നെ കുടുക്കി എന്ന് നടൻ… നടിയുടെ കേസ് വഴിത്തിരിവിലേക്ക്