ലണ്ടൻ: ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം കാമറൂൺ ജോലി ചെയ്ത ഗ്രീൻസിൽ കാപ്പിറ്റലുമായി ബന്ധപ്പെട്ടാണു വിവാദം. അറ്റോർണി ജനറൽ നിജൽ ബ്രോഡ്മാന്റെ നേതൃത്വത്തിൽ സ്വതന്ത്രസമിതി അന്വേഷണം നടത്തുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ട്രഷറി സെക്രട്ടറി ഋഷി സുനാക്, ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് എന്നിവരെ കാമറൂൺ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണു കേസ്.
Leave a Reply