ന്യൂസ് ഡെസ്ക് മലയാളം യുകെ
വിദേശകാര്യ സെക്രട്ടറി ആയതിന് ശേഷം തൻെറ ഔദ്യോഗിക ഉക്രൈൻ സന്ദർശനം നടത്തി ഡേവിഡ് കാമറൂൺ. കൈവിൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സൈനിക പിന്തുണയും മറ്റും വാഗ്ദ്ധാനം ചെയ്ത കാമറൂൺ യുകെയുടെ ഉക്രൈയിനോടുള്ള പിന്തുണയ്ക്ക് എല്ലാവിധ ഉറപ്പും നൽകി. കാമറൂണിന് പുതിയ സ്ഥാനം ലഭിച്ചതിന് അഭിനന്ദിച്ച സെലെൻസ്‌കി യുകെയുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.
തിങ്കളാഴ്ച നടന്ന മന്ത്രിസഭാ രൂപീകരണത്തിലാണ് ഡേവിഡ് കാമറൂൺ വിദേശകാര്യ സെക്രട്ടറിയായത്. സന്ദർശനത്തിന് പിന്നാലെ ഉക്രൈയ്‌നിന് യുകെ നൽകുന്ന പിന്തുണയ്ക്ക് സെലെൻസ്‌കി നന്ദി പറഞ്ഞു. മുൻ യുകെ പ്രധാനമന്ത്രിയായിരുന്ന കാമറൂൺ ബോറിസ് സർക്കാർ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നാണ് ഉക്രൈനെ പിന്തുണയ്ക്കുക എന്നും പറഞ്ഞു.
ആയുധങ്ങൾ, ആയുധ നിർമ്മാണം, കരിങ്കടലിലെ സുരക്ഷ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി ഉക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ അധിനിവേശം ആരംഭിച്ചതുമുതൽ യുകെ ഉക്രൈയ്‌നിന് ബില്യൺ കണക്കിന് പൗണ്ട് സൈനിക സഹായം നൽകിയിട്ടുണ്ട്. ചലഞ്ചർ ടു ടാങ്കുകൾ ദീർഘദൂര മിസൈലുകൾ ഉൾപ്പെടുന്ന നിരവധി സൈനിക ഹാർഡ്‌വെയർ സഹായങ്ങൾ ഇതിനോടകം യുകെ നൽകിയിട്ടുണ്ട്.
Leave a Reply