ഇരിട്ടി: ഈ മാസം ഇരുപത്തിയൊന്നാം തിയതി ഷാർജയിൽ നിര്യാതനായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യയുടെയും ഷീബയുടെയും മൂത്ത മകന്‍ ഡേവിഡിന് (11) ജന്മനാടിന്റെ യാത്രാമൊഴി. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ലോകമെങ്ങും ഉള്ള പ്രവാസി മലയാളികളുടെ ഹൃദയഭേദകമായ ഒരു സംഭവത്തിനാണ് ഇന്ന് പരിസമാപ്തിയായത്. മരിച്ച ഡേവിഡിന്റെ ഭൗതീക ശരീരം നാട്ടിൽ എത്തിക്കുവാൻ അനുഭവിച്ച ബുദ്ധിമുട്ട് ലോകമെങ്ങും ഉള്ള പ്രവാസികളുടെ നെഞ്ചിൽ ഒരു വേദനയായി ഇന്നും നിലനിൽക്കുന്നു.
ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഭൗതീക ശരീരം പിന്നീട് ഇരട്ടിയിൽ എത്തിച്ചു. വൈകിയെങ്കിലും ഉടൻ തന്നെ ശവസംക്കര ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു. കൊറോണയുടെ പശ്വാതലത്തിൽ ഒരുപാട് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും സാമൂഹിക അകലം പാലിച്ചു അകാലത്തിൽ കൊഴിഞ്ഞു പോയ ബാലന് അന്തിമോപചാരമർപ്പിക്കാൻ ഒരുപാട് പേര് എത്തിയിരുന്നു. വീട്ടിലെ സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചപ്പോൾ തന്നെ ഇരുൾ വീണ് തുടങ്ങിയിരുന്നു. ഇതൊന്നും ആ കുഞ്ഞിനെ കാണുന്നതിൽ നിന്നും സ്നേഹമുള്ള നാട്ടുകാരെ പിന്തിരിപ്പിച്ചില്ല.പ്രിയ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും  ഡേവിഡിന്റെ മാതാപിതാക്കളുടെ കുറവ് നികത്താനുള്ള ഒരു ഒരു എളിയ ശ്രമം നടത്തുകയായിരുന്നു. ഡേവിഡിന്റെ വേർപാട് ഒരുവശത്തു.. കണ്ട് കൊതിതീരും മുൻപേ കൊഴിഞ്ഞുപോയ മകന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ പോലും അവസരം നിഷേധിക്കപ്പെട്ട ആ മാതാപിതാക്കളുടെ വേദന മറ്റൊരു വശത്തു… തളം കെട്ടിനിന്ന നാട്ടുകാരുടെ മ്ലാനത… കൊച്ചു ഗ്രാമം തിരിച്ചറിയുകയായിരുന്നു.കാർഗോ വിമാനത്തിൽ അയച്ച തങ്ങളുടെ പ്രിയ മകന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ കഴിയാതെ ഗൾഫിൽ തന്നെ ഇരിക്കേണ്ടിവന്ന ആ മാതാപിതാക്കളുടെ വേദന അവർണ്ണനീയമാണ്. ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നതുകൊണ്ട് മാതാപിതാക്കളായ ദേവസ്യയുടെയും ഷീബയുടെയും വേദനയുടെ തോത് കുറയ്ക്കുവാൻ കഴിയുമെന്ന് ഒരു പ്രവാസിയും വിശ്വസിക്കുന്നില്ല എന്നത് ഒരു സത്യമാണ്. രാജ്യത്തെ പൗരൻമാരുടെ കണ്ണീർ തുടക്കേണ്ട അധികാരികൾ കണ്ണ് തുറക്കാതെ ഇരുന്നപ്പോൾ തകർന്നത് ഒരിക്കിലും മറക്കാൻ പറ്റാത്ത വേദനകളിൽ കൂടിയാണ് ആ കുടുംബം കടന്നു പോയത്.മറ്റൊരുവന്റെ സങ്കടത്തിൽ പങ്കുചേരുമ്പോൾ ആണ് അവൻ നിങ്ങളുടെ മിത്രമാവുന്നത്. നാട്ടിൽ എന്ത് വിഷമം ഉണ്ടായാലും ഇല്ലാത്തത് ഉണ്ടാക്കി കൊടുത്തു വിടുന്ന പ്രവാസികളോട് ചെയ്‌തത്‌ നീതീകരിക്കാൻ സാധിക്കില്ല. ലോകത്തുള്ള മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരൻമാരെ വിമാനമാർഗം എടുത്തിട്ടും ഇപ്പോഴും ഇന്ത്യക്കാർ ഇപ്പോഴും പുറത്തുതന്നെ.

എന്ത് പറഞ്ഞാണ് ഈ കുടുംബത്തിനെ സമാധാനപ്പെടുത്തണം എന്ന് പ്രവാസികൾക്ക് ഇപ്പോഴും അറിയില്ല. എല്ലാം നേരിടാനുളള മനകരുത്ത് ദൈവം അവര്‍ക്ക് നല്‍കട്ടെയെന്ന് പ്രത്യാശിക്കാം.

വീഡിയോ കാണാം…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

[ot-video][/ot-video]

കണ്ണൂര്‍ കിളിയന്തറ പുന്നക്കല്‍ ഷാനി ദേവസ്യയുടെയും ഷീബ ഐസക്കിന്റെയും മകന്‍ ഡേവിഡ് (11) നെയാണ് ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. അല്‍ ഖാസിമിയയിലെ ഫ്‌ളാറ്റില്‍ ഏപ്രിൽ 21 തിയതി ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്.