കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ്. കറാച്ചിയിലെ സൈനികാശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമും ഭാര്യയും ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുവര്‍ക്കും പുറമേ ദാവൂദിന്റെ സുരക്ഷാജീവനക്കാരില്‍ ചിലര്‍ വൈറസ് ബാധ ഉണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലാണ്. മുംബൈയ് സ്‌ഫോടന പരമ്പരയുടെ പ്രധാന സൂത്രധാരനായ ദാവൂദ് ഇപ്പോള്‍ പാകിസ്ഥാനിലാണ് ഒളിവില്‍ കഴിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2003-ല്‍ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നതിനുള്ള എല്ലാസഹായവും ചെയ്യുന്നത് പാക് ചാര സംഘടനയായ ഐ.എസ്.ഐയാണ്.