മഹാപ്രളയത്തിന്‍റെ കെടുതികവെ അതിജീവിക്കാന്‍ പാടുപെടുന്നതിനിടെ, പാണ്ടനാട് ഇല്ലിക്കൽ പാലത്തിനു സമീപത്ത് നാലു മൃതദേഹങ്ങൾ. ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന സൂചനകളെ ശക്തിപ്പെടുത്തിയാണ് അമ്പരപ്പിക്കുന്ന വാര്‍ത്തയെത്തിയത്. ഇതോടെ ഇന്നുമാത്രം മരിച്ചവരുടെ എണ്ണം 14 ആയി. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. അഞ്ച് ദിവസമായിട്ടും ഒരു സഹായവും എത്താത്ത സ്ഥലങ്ങളും ഇവിടങ്ങളിലുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇടുക്കി ചെറുതോണിയില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. അയ്യന്‍കുന്നേല്‍ മാത്യുവും രണ്ട് കുടുംബാംഗങ്ങളുമാണ് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ