മോർച്ചറിയിൽ വച്ച മൃതദേഹങ്ങൾ തമ്മിൽ മാറിപ്പോയി. ആളു മാറിയതറിയാതെ ബന്ധുക്കൾ അതിലൊരാളുടെ മൃതദേഹം സംസ്കരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ ആ മൃതദേഹം കല്ലറയിൽനിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുട്ടിക്കടവ് സ്വദേശിനി ഏലിയാമ്മ, മണിമൂളിയിലെ മറിയാമ്മ എന്നിവരുടെ മൃതദേഹങ്ങളാണു മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. അഞ്ചാം തീയതി ഏലിയാമ്മയുടെ ബന്ധുക്കൾ വന്നപ്പോൾ ആശുപത്രിക്കാർ കൊടുത്തുവിട്ടത് മറിയാമ്മയുടെ മൃതദേഹമാണ്. അവർ സംസ്കാരച്ചടങ്ങുകൾ നടത്തുകയും ചെയ്തു. അബദ്ധം മനസ്സിലാക്കിയ ആശുപത്രി അധികൃതർ കല്ലറ പൊളിച്ച് ഇന്നലെ മൃതദേഹം തിരിച്ചെത്തിച്ചു. മറിയാമ്മയുടെ സംസ്കാരം നാളെയാണു നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് അവരുടെ മക്കൾ ആശുപത്രിയിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. ഇരുവരുടെയും ബന്ധുക്കൾ ആശുപത്രിയിലുണ്ട്.