റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലച്ചുവടിലാണ് സംഭവം. ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ചക്കരപ്പറമ്പില്‍ ഇലക്ട്രിക്കല്‍ ജോലി എടുക്കുന്ന ആളാണ് മരിച്ച ജിബിന്‍. പുലര്‍ച്ചെ നാലരയോടെയാണ് സമീപവാസികള്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിബിന്‍ സഞ്ചരിച്ച സ്‌കൂട്ടറും സമീപത്തുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌കൂട്ടറില്‍ നിന്നും അല്‍പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. എംഎല്‍എയും കമ്മീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ ഒമ്പതര മണി വരെ സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ജിബിന്‍ രാത്രി വീട്ടിലേക്ക് പോയതായിരുന്നു. ശേഷം രാത്രി ഒരു മണിക്ക് സ്‌കൂട്ടറെടുത്ത് പുറത്തേക്ക് പോയി. ആരെങ്കിലും ഫോണ്‍ ചെയ്തിട്ടാണോ ജിബിന്‍ പുറത്തേക്ക് പോയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. അപകടം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ലാത്തത് കൊണ്ട് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.