വീടിനു പുറത്ത് പശുവിന്റെ ജഡം കണ്ടെത്തി: വീട്ടുടമയെ മര്‍ദ്ദിച്ച ജനക്കൂട്ടം വീടിനു തീവെച്ചു
28 June, 2017, 9:52 am by News Desk 1

റാഞ്ചി: വീടിനു പുറത്ത് പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപിച്ച് ജനക്കൂട്ടം വീടിന് തീവയ്ക്കുകയും വീട്ടുടമയെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ദിയോരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബരിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ഉസ്മാന്‍ അന്‍സാരി എന്നയാളാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ വീടിനു സമീപം ഒരു പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു. അന്‍സാരിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വീടിന് തീവെക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവമറിഞ്ഞ് സ്ഥലത്തെത്തി പോലീസ് സംഘമാണ് അന്‍സാരിയെയും കുടുംബാംഗങ്ങളെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസിനെ തടയുകയും പോലീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേയ്ക്ക് നിരവധി തവണ നിറയൊഴിച്ചതായി പോലീസ് വക്താവ് എഡിജി ആര്‍ കെ മല്ലിക് പറഞ്ഞു.

പോലീസ് വെടിവെപ്പില്‍ കൃഷ്ണ പണ്ഡിറ്റ് എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളുടെ കല്ലേറില്‍ 50ല്‍ അധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഇരുന്നൂറിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved