ജോസ്‌ന സാബു സെബാസ്റ്റ്യൻ

സൂട്ടും കോട്ടുമിട്ടാലും , തുണിയുടെ ഇറക്കം കുറച്ചാലും, ഇല്ലെങ്കിലും ആരും കാണാതെ കക്ഷം ചൊറിയേണ്ടി വന്നാൽ ചൊറിയുന്ന, മൂക്കിൽ കയ്യിടുന്ന , പല്ലിൽ ഒട്ടിയിരിക്കുന്ന പഴയ ഭക്ഷണങ്ങളെ നാക്കുകൊണ്ട് കോരി കോരി തിന്നിറക്കുന്ന നമ്മളൊക്കെ ഒളിഞ്ഞും പാത്തും മൃഗത്തിന് തുല്യമായ ജീവിതം നയിക്കുന്ന വെറും മനുഷ്യരാണ് .

പിന്നെ അല്ല നമ്മൾ മൃഗങ്ങളല്ല മനുഷ്യരാണ് എന്ന് കാണിക്കുന്ന ചില ആദിത്യ മര്യാദകൾ , മൂല്യങ്ങൾ, അച്ചടക്കം, ദൈവത്തോടുള്ള നന്ദി, ആത്മീയ ധാർമ്മികത ഇവയൊക്കെ നമ്മളെ ഒരു പരുധിവരെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നുണ്ട് .

സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സംസ്കാരത്തെക്കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല . എങ്കിലും ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും എന്നും ആഴത്തിൽ വേരൂന്നിയതാണ്. അതിലൊന്നാണ് ദീപം അല്ലെങ്കിൽ വിളക്ക് ,ഇത് നമ്മുടെ ചുറ്റുപാടുകളിൽ സമൃദ്ധിയും ക്ഷേമവും പോസിറ്റിവിറ്റിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

അപ്പോൾ ചോദിക്കും അതിനെന്താ തുണിയില്ലാതെ അല്ലെങ്കിൽ ചെരുപ്പ് ഊരാതെ നിന്ന് തിരികത്തിച്ചാൽ കത്തില്ലേ എന്ന് . നമ്മൾ ചിന്തിക്കുമ്പോൾ വിളക്കിന്റെ പ്രാധാന്യം ലളിതമാണ്, പക്ഷേ ആഴമേറിയതാണ് . വെളിച്ചമെന്നത് ആത്മീയ അറിവിന്റെ തെളിച്ചം കൂട്ടുന്നു .

അതിനാലാണ് എല്ലാ ഇന്ത്യൻ ആഘോഷങ്ങളിലും പൂജാവേളകളിലും വിളക്ക് തെളിയിക്കുന്നത് അനിവാര്യമായ ഒരു ആചാരമാകുന്നത് . പ്രഭാതത്തിലാണെങ്കിൽ ദിയ കത്തിക്കുന്നതിന്റെ പ്രാധാന്യം കൂടുതലാണ്. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും പിന്തുടരുന്ന മിക്ക വീട്ടുകാരും ഇന്നും രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കുന്നു. അത് മനസ്സിലെ നിഷേധാത്മകതകളെ നശിപ്പിച്ചു നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാൻ ആത്മീയ അറിവിന് മാത്രമേ കഴിയൂ എന്ന സുപ്രധാന സന്ദേശം ഇത് നൽകുന്നു. അഗ്നി മനസ്സിലെ അഴുക്കുകൾ തീയിൽ ക്രമേണ അപ്രത്യക്ഷമാകുന്നു എന്ന സന്ദേശം തരുന്നത് കൂടാതെ നമ്മുടെ ഇഷ്‌ടദൈവത്തിനു മുന്നിൽ നമ്മുടെ അഹന്തയെ കത്തിച്ചു നാം വെറും മണ്ണാണ് മനുഷ്യരാണ് എന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടാതെ വീട്ടിൽ, പൂജാമുറിയിൽ വിളക്ക് കത്തിച്ചതിന് ശേഷം പോസിറ്റീവ് എനർജി നമുക്ക് അനുഭവിക്കാൻ കഴിയും. എല്ലാ ദിവസവും പൂജാമുറിയിൽ പതിവായി വിളക്ക് കത്തിച്ചാൽ വിളക്ക് കത്തിക്കുന്നതിന്റെ പ്രാധാന്യം എളുപ്പത്തിൽ അനുഭവപ്പെടും. സായാഹ്ന സമയം അന്തരീക്ഷത്തിൽ നെഗറ്റീവ് എനർജികൾ നിറഞ്ഞതാണെന്ന് ഹിന്ദുക്കൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ സമയത്ത് ഭക്ഷണം കഴിക്കുന്നതും മറ്റ് വിനോദ പരിപാടികളിൽ ഏർപ്പെടുന്നതും മനസ്സിന് നല്ലതല്ല എന്നാണ് കരുതപ്പെടുന്നത്. അതിനാൽ വിളക്ക് കൊളുത്തി പൂജ നടത്താൻ ശുപാർശ ചെയ്യുന്ന സമയമാണിത്. ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളും ഈ സമയങ്ങളിൽ വിളക്ക് കൊളുത്തുന്നതിലൂടെ ആത്മീയമായി സജീവമാകും. പ്രധാന വിളക്ക് ഒരിക്കലും അണയ്ക്കാത്തതും തുടർച്ചയായി കത്തിക്കുന്നതുമായ ധാരാളം ക്ഷേത്രങ്ങൾ ഇന്നും ഇന്ത്യയിൽ ഉണ്ട്.

നിങ്ങൾക്ക് ദൈവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം . പക്ഷെ ജീവന്റെ സോഴ്സ് അത് പ്രകാശമാണ് . പ്രകാശമില്ലങ്കിൽ ജീവനില്ല . ഒരു ചെടിയെ സൂര്യപ്രകാശത്തിൽ നിന്നും കുറച്ചു നാളത്തേക്ക് ഒന്ന് മാറ്റി വച്ച് നോക്കു , അത് കരിഞ്ഞില്ലാതാകുന്നത് കാണാം . അഗ്നി അല്ലെങ്കിൽ പ്രകാശം നമ്മുടെ കാഴ്ചകളെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു , അഗ്നി ഇല്ലങ്കിൽ നമ്മുടെ അടുപ്പ് , കാറിന്റെ എഞ്ചിൻ,അങ്ങനെ എല്ലാം തന്നെ നിശ്ചലമല്ലേ ?

വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ ജീവനെ പിടിച്ചു നിർത്തുന്നത് , നയിക്കുന്നതെല്ലാം
തീയാണ്. അതിനാലാണ് അഗ്നിയെ ജീവന്റെ ഉറവിടമായാണ് കാണുന്നത്. അഗ്നി ഇത് ഒരു ഒരു എതറിക് ഗോളം സൃഷ്ടിക്കുന്നു .അഗ്നി ഉള്ളിടത്തു ആശയവിനിമയങ്ങൾ മികച്ചതായിരിക്കുമെന്നതിനൊരു ഉദാഹരണമാണ് ക്യാമ്പ് ഫയർ . ക്യാമ്പ് ഫയറിനു ചുറ്റുമിരുന്നുള്ള സംസാരങ്ങൾ എപ്പോഴും ആളുകളിൽ പരമാവധി സ്വാധീനം ചെലുത്താൻ സാധിക്കുന്നവയാണ് .

അസതോ മാ സദ്-ഗമയ (അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് ഞങ്ങളെ നയിക്കുക)
തമസോ മാ ജ്യോതിർ-ഗമയ (ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്)
മൃത്യോർ-മാ-മൃതൻ ഗമയ (മരണത്തിൽ നിന്ന് അമർത്യതയിലേക്ക്) അങ്ങനങ്ങനെ അഗ്നിയെകുറിച്ചറിയാൻ ഇനിയും ധാരാളം.

വിളക്കിന്റെ ജ്വാല എപ്പോഴും മുകളിലേക്ക് കത്തുന്നു. അത് പ്രാഥമികമായി അജ്ഞതയുടെ അന്ധകാരം നീക്കി അറിവിന്റെ പ്രകാശത്തെ ഉയർത്തുന്നതിനെ പ്രതിനിധീകരിക്കുന്നു. ഇന്ന് അറിവുകൾ കൂടിയപ്പോൾ തുണി ഇല്ലാതായി , വിനയം ഇല്ലാതായി , പകരം അഹന്ത , കഞ്ചാവ് എന്നിവയെല്ലാം കൂടി നമ്മുടെ ആല്മീയ അഗ്നിയെ അണച്ചുകളയുന്നു …