വിശാഖപട്ടണം: പന്ത്രണ്ടാം എഡിഷൻ ഐപിഎൽ ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിൽ നടക്കുമെന്ന് ഇന്നറിയാം. പ്ലേ ഓഫിലെ ക്വാളിഫയർ രണ്ട് പോരാട്ടത്തിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും ഇതുവരെ ഫൈനലിൽ പ്രവേശിക്കാത്ത ഡൽഹി ക്യാപ്പിറ്റൽസും ഇന്ന് ഏറ്റുമുട്ടും. ഇന്നു ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിനു യോഗ്യത നേടും. ആദ്യ ക്വാളിഫയറിൽ ജയിച്ച മുംബൈ ഇന്ത്യൻസ് ഇതിനോടകം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. എലിമിനേറ്റർ പോരാട്ടത്തിൽ മുൻ ചാന്പ്യന്മാരായ ഹൈദരാബാദിനെ കീഴടക്കിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ക്വാളിഫയർ രണ്ട് പോരാട്ടത്തിനു യോഗ്യത നേടിയത്. ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിൽ ഡൽഹി ആദ്യമായാണ് ജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
ഡൽഹി ക്യാപ്പിറ്റൽസ് സണ്‍റൈസേഴ്സിനെ കീഴടക്കിയ അതേ മൈതാനത്താണ് ഇന്നത്തെ പോരാട്ടവും. ഐപിഎൽ ഫൈനലിൽ ഇതുവരെ പ്രവേശിക്കാത്ത ടീമെന്ന നാണക്കേട് ഒഴിവാക്കുകയാണ് ഡൽഹിയുടെ ലക്ഷ്യം. ക്വാളിഫയർ ഒന്നിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിനായി വീണ്ടും ശ്രമിക്കുന്നത്.
Leave a Reply