ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും ബിജെപി ഭരിക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 272 സീറ്റില്‍ 184 എണ്ണം ബിജെപി നേടി. 46 നേടിയ ആം ആദ്‌മി രണ്ടാം സ്ഥാനത്താണ്. 30 സീറ്റോടെ കോണ്‍ഗ്രസ് മൂന്നാമതെത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പാര്‍ട്ടിയുടെ ഡല്‍ഹി ചുമതല രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചു. ”എനിക്കും അജയ് മാക്കനും ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാനായില്ല” പിസി ചാക്കോ പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിന് ജനം ‘വധശിക്ഷ’ നല്‍കിയതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ബിജെപിയെ വിജയിപ്പിച്ച ഡല്‍ഹി നിവാസികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നന്ദി പറഞ്ഞു. ”ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി. മികച്ച വിജയം നേടുന്നതിന് കഠിനാധ്വാനം ചെയ്ത പാര്‍ട്ടിയിലെ ഡല്‍ഹി ഘടകം നേതാക്കള്‍ക്ക് നന്ദി” മോഡി പറഞ്ഞു.
ആം ആദ്‌മിക്ക് തെരഞ്ഞെടുപ്പിലെ അവകാശവാദങ്ങള്‍ നിറവേറ്റാനായില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ”സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് വിജയം സമര്‍പ്പിക്കുന്നതായി ഡല്‍ഹിയിലെ ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഭരണനേട്ടമാണ് വിജയത്തിന് കാരണമായതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഡല്‍ഹി ജനത നിഷേധാത്മക രാഷ്ട്രീയത്തിന് തിരിച്ചടി നല്‍കിയായി അദ്ദേഹം പറഞ്ഞു.
രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തുടക്കത്തിലേ തന്നെ ബിജെപി വ്യക്തമായ ലീഡോടെ മുന്നേറ്റം തുടങ്ങി. ഭരണം ഉറപ്പാക്കിയ പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ളാദ പ്രകടനം ആരംഭിച്ചു
Leave a Reply