ഈ ലോകം ഓൺലൈൻ ബുക്കിങ്ങുകളുടെ കാലഘട്ടം. എന്തിനു ഇതിനു ഓൺലൈൻ അപ്പിക്കേഷനിൽ അഭയംപ്രവിച്ചിരിക്കുന്നുന്നു ആളുകൾ. ഉപ്പു തൊട്ടു കർപ്പുരം വരെ വീട്ടിൽ കൊണ്ട് തരും. അത്തരത്തിലുള്ളൊരു മൊബൈൽ അപ്ലിക്കേഷൻ തന്നെയാണ് ഇവിടുത്തെയും സംഭവം. പെട്രോൾ അടിയ്ക്കാനായി മാത്രം എന്തിനു പമ്പ് വരെ പോയി സമയം കളയണമെന്ന ചിന്തയിൽ ഉദിച്ച ഒരു കണ്ടുപിടുത്തം ബ്രിട്ടനിൽ തരംഗം സൃഷിടിക്കുകയാണ്.
സീബ്ര ഫ്യൂവല്‍ എന്നൊരു ആപ്പാണ് ബ്രിട്ടനില്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഇതിലൂടെ യൂബര്‍ സ്റ്റൈലില്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ വീട്ടിലെത്തി ഇന്ധനം നിറച്ച് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഈ ആപ്പ് ബ്രിട്ടനിലെ പെട്രോള്‍ സ്റ്റേഷനുകൾക്ക് ഒരു ആപ്പായി മാറുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡെലിവെറൂ സ്റ്റൈല്‍ ആപ്പാണിത്. ഇതിലൂടെ ഏത് സമയത്തും നിങ്ങള്‍ക്ക് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ആവശ്യപ്പെടാനാവും. നിലവില്‍ ഈ ആപ്പ് ലണ്ടനില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ഇപ്പോൾ ഡീസല്‍ വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ധനം നിറയ്ക്കാനാവുന്നുള്ളൂ. എന്നാല്‍ വൈകാതെ ഇത് പെട്രോള്‍ വാഹനങ്ങള്‍ക്കും പ്രയോജനപ്പെടുത്താനാവുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പെട്രോള്‍ ഡീസല്‍ സ്റ്റേഷനുകള്‍ക്കെല്ലാം പകരമായി ഇതിനെ മാറ്റിയെടുക്കുകയാണ് സ്ഥാപകര്‍ ലക്ഷ്യമിടുന്നത്.
ഈ ആപ്പിലൂടെ കസ്റ്റമര്‍ക്ക് എവിടെ വച്ചും ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്നതിനാല്‍ അവര്‍ക്ക് സമയം വെറുതെ കളയേണ്ടി വരില്ലെന്നാണ് ഈ ആപ്പിന്റെ കോഫൗണ്ടറും സിഇഒയുമായ റെഡ ബെന്നിസ് അവകാശപ്പെടുന്നത്. പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് പകരം സംവിധാനമെന്ന നിലയില്‍ ഇതിനെ മാറ്റുകയെന്നതാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും ഇയാൾ കൂട്ടിക്കിച്ചേർത്തു. ഈ ആപ്പിലൂടെ ലണ്ടനെ ലോകത്തിലെ ആദ്യത്തെ പെട്രോള്‍സ്റ്റേഷന്‍ രഹിത നഗരമാക്കുകയെന്നാണ് ഇവരുടെ ലക്ഷ്യം. ഇതിലൂടെ വാഹനങ്ങള്‍ പെട്രോള്‍സ്റ്റേഷനിലേക്ക് ഓടിക്കുകയെന്ന അനാവശ്യ യാത്രകള്‍ ഇല്ലാതാക്കാനും സിഓ2 പുറന്തള്ളല്‍ കുറയ്ക്കാനാവുമെന്നും ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നു.
വളരെയധികം വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കേണ്ടി വരുന്ന കോര്‍പറേറ്റ് കസ്റ്റമേര്‍സിനായിരിക്കും ഈ ആപ്പ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത്. പെട്രോള്‍സ്റ്റേഷനുകള്‍ക്ക് ഇന്ധനം നല്‍കുന്നവരില്‍ നിന്നു തന്നെയാണ് സീബ്ര ഫ്യൂവലിനും ഇന്ധനം നല്‍കുന്നതെങ്കിലും തങ്ങള്‍ക്ക് പെട്രോല്‍ സ്റ്റേഷനുകളേക്കാള്‍ വില കുറച്ച് ഇവ വിതരണം ചെയ്യാനാവുമെന്നും ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പെട്രോള്‍സ്റ്റേഷനുകള്‍ക്ക് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന വാടകകള്‍ ഈ ആപ്പിനില്ലെന്നതാണ് ഇതിനിവരെ പ്രാപ്തരാക്കുന്നത്.
Leave a Reply