39,000 അടി ഉയരത്തിൽ നിന്നും വിമാനം താഴേക്ക്. ഞെട്ടിവിറച്ച് യാത്രക്കാർ. ഭയാനക ദൃശ്യങ്ങളുടെ വിഡിയോ പുറത്ത്. അറ്റ്ലാന്റയിൽ നിന്നും വൈകിട്ട് 3.47 മണിയോടെയാണ് ഡെൽറ്റ ഫ്ലൈറ്റ് 2353 പറന്നുയർന്നത്. ഒന്നര മണിക്കൂർ വരെ പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ പെട്ടന്ന് കാബിനിലെ വായു മര്‍ദ്ദത്തിൽ മാറ്റം വന്നു. ഇതോടെ യാത്രക്കാർക്ക് അസ്വസ്തത നേരിടാൻ തുടങ്ങി. ചിലരുടെ മൂക്ക്, ചെവി പൊട്ടി രക്തം വന്നു. മുകളിൽ നിന്ന് ഓക്സിജൻ മാസ്കുകൾ യാത്രക്കാരുടെ സീറ്റിലേക്ക് വീണു. പിന്നീടുള്ള യാത്ര ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ ഓക്സിജൻ മാസ്കുകൾ താഴേക്ക് വീണതോടെ യാത്രക്കാർ ഭയന്നു.
വിമാനത്തിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും ഉയർന്നു. ചിലർ സമൂഹമാധ്യമത്തിലൂടെ അനുഭവം പങ്കുവെച്ചു. വിമാനം താഴേക്ക് വീഴുന്നുവെന്നും ഞങ്ങളെല്ലാം മരിക്കാൻ പോകുകയാണെന്ന് കരുതി വീട്ടിലേക്കും പ്രിയപ്പെട്ടവർക്കും സന്ദേശം അയച്ചവർ വരെയുണ്ട്. വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും വിഡിയോയും യാത്രക്കാരുടെ ഭീതി വ്യക്തമാക്കുന്നുണ്ട്.
യാത്രയ്ക്കിടെ കാബിൻ പ്രഷറൈസേഷൻ ക്രമക്കേട് ഉണ്ടായതിനെത്തുടർന്നാണ് വിവമാനം താഴ്ക്ക് പതിച്ചത്. 39,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു വിമാനം 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു. ഏഴര മിനിറ്റോളം ഈ രീതിയിൽ യാത്ര തുടർന്നു. ഒരു യാത്രക്കാരൻ ഭയന്ന് മകനെ കെട്ടിപ്പിടിച്ച് തങ്ങളെ സ്നേഹിക്കുന്നുവെന്ന് കുടുംബത്തോട് പറയുന്നത് ഒരു ട്വീറ്റിൽ കാണാം. 60 മുതൽ 90 സെക്കൻഡ് വരെ ഭയാനകമായ ഒരു സംഭവമായിരുന്നു, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു. ഭയപ്പെടുത്തുന്ന നിമിഷമായിരുന്നുവെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. അവസാനം സുരക്ഷിതമായി വിമാനം ഇറക്കിയപ്പോഴാണ് യാത്രകാർക്ക് ശ്വാസം നേരെ വീണത്.
@Delta Flight 2353 God Bless the Captain and crew. Had an emergency midair from Atlanta to Fort Lauderdale. Oxygen masks deployed and we descended quickly and we’re diverted to Tampa. I texted my wife and dad I loved them. Told my mom I love her and hugged my son. @wsvn @cbs12 pic.twitter.com/C9QcU9DbYV
— J.T. (@BrutusOsceola) September 18, 2019
Leave a Reply