മലയാളം യുകെ ന്യൂസ്

ഡെർബി മലയാളി അസോസിയേഷൻറെ ഓണം പൊന്നോണം സെപ്റ്റംബർ 16 ശനിയാഴ്ച ആഘോഷിക്കും. ഒരുമയുടെയും സ്നേഹത്തിൻറെയും ഉത്സവത്തെ കേരളത്തനിമയിൽ വരവേൽക്കാൻ ഡെർബിയിലെ നൂറിലധികം വരുന്ന മലയാളി കുടുംബങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഡെർബി മലയാളി അസോസിയേഷൻറെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഓണം പൊന്നോണം സംഘടിപ്പിച്ചിരിക്കുന്നത്. ജാതി മത ഭേദമന്യെ പരസ്പരം കൈകോർത്ത് ഓണത്തിൻറെ ഓർമ്മകളുടെ ഗൃഹാതുര സ്മരണകളുമായി മലയാളികൾ ഒത്തു ചേരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓണ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ  വെള്ളിയാഴ്ച തന്നെ ആരംഭിച്ചു. അസോസിയേഷൻറെ അംഗങ്ങൾ തന്നെയാണ് രുചികരമായ സദ്യ ഒരുക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ ഡെർബിയിലെ ഗീതാഭവൻ ഹാളിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്. കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പൂക്കളവും തിരുവാതിരയും വടംവലിയും ഓണാഘോഷത്തിന് കൊഴുപ്പേകും. ചെണ്ട മേളത്തിന്റെ അകമ്പടിയിൽ മാവേലി പ്രജകളെ കാണാനെത്തും. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ നടക്കും. ഡെർബി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിലേയ്ക്ക് ഡെർബിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷത്തോടു അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ സെപ്റ്റംബർ 10 ന് നടന്നിരുന്നു. ആഘോഷം നടക്കുന്ന ഹാളിന്റെ അഡ്രസ്: Geetha Bhavan Temple, 96-102 Peer Tree Road, Derby, DE23 6Q.