WhatsApp Image 2024-12-09 at 10.15.48 PM

കൂട്ടായ്മയുടെ  ആദ്യസംരംഭമായി ഒരു ഷോർട്ട് ഫിലിം  നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പൂജയും സ്വിച്ച് ഓൺ കർമ്മവും യുകെ ടെൽഫോഡിൽ വെച്ച് നടക്കുകയുണ്ടായി.  ആയതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ  ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളം ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ ന്റെ പൂജയും സ്വിച്ച്ഓൺ കർമ്മവും യുകെ ടെൽഫോഡിൽ വെച്ച് നടന്നു.
പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ ആണ്, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി. ജയലക്ഷ്മി ദീപക്, അതുല്യ ജനനികുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ. വസ്ത്രാലങ്കാരം ചിപ്പി മോഹൻ.