ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗൂഗിൾ വികസിപ്പിച്ച ക്വാണ്ടം ചിപ്പിൻെറ വിവരങ്ങൾ പുറത്ത് വിട്ടു. ഗൂഗിളിൻെറ ഫങ്ഷണൽ ക്വാണ്ടം കമ്പ്യൂട്ടർ സൃഷ്ടിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. പരമ്പരാഗത കമ്പ്യൂട്ടറുകൾക്ക് 10 സെപ്‌റ്റില്യൺ വർഷമെടുക്കുമ്പോൾ 1.5 ഇഞ്ച് (4cm) വരുന്ന ചിപ്പിന് വെറും അഞ്ച് മിനിറ്റിനുള്ളിൽ ഈ ടാസ്‌ക്കുകൾ പൂർത്തിയാക്കാൻ കഴിയും. ഇത് ചിപ്പിൻ്റെ അസാധാരണമായ കമ്പ്യൂട്ടേഷണൽ ശക്തിയെ എടുത്തുകാണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏകദേശം 30 വർഷമായി ഗവേഷകർ അഭിമുഖീകരിച്ച വെല്ലുവിളിയെ അതിജീവിച്ചാണ് ഗൂഗിളിൻ്റെ പുതിയ ക്വാണ്ടം ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. വീടുകൾ, ഓഫീസുകൾ, ലാബുകൾ എന്നിവയിൽ ഉപയോഗിക്കാൻ സാധിക്കുന്ന കൊമേർഷ്യൽ ക്വാണ്ടം കമ്പ്യൂട്ടറുകൾ വികസിപ്പിക്കുക എന്നതാണ് കമ്പനിയുടെ നിലവിലെ ആത്യന്തിക ലക്ഷ്യം. 20 വർഷത്തിനുള്ളിൽ ഇത് സാധിക്കും ഗവേഷകർ പറയുന്നത്.

നിലവിൽ, ഗൂഗിൾ, ഐബിഎം തുടങ്ങിയ കമ്പനികൾ പരീക്ഷണാത്മക ക്വാണ്ടം കമ്പ്യൂട്ടറുകളുടെ ഗവേഷണ ഘട്ടത്തിലാണ്. സമീപഭാവിയിൽ തന്നെ, ക്ലാസിക്കൽ കമ്പ്യൂട്ടറുകൾക്ക് പകരം ക്വാണ്ടം കമ്പ്യൂട്ടറുകൾ വരുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് മരുന്നുകൾ വികസിപ്പിക്കാൻ വരെ ഇവ സഹായകരമാകും. ഗൂഗിളിൻെറ കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ക്വാണ്ടം എഐ ലാബിൽ വികസിപ്പിച്ചെടുത്ത വില്ലോ ക്വാണ്ടം ചിപ്പ് 2019-ൽ അവതരിപ്പിച്ച 70-ക്വിബിറ്റ് സികാമോർ ചിപ്പിനെ മറികടന്ന് 105 ക്വിബിറ്റിൽ പ്രവർത്തിക്കാൻ കഴിയും. ഈ ചിപ്പ് അഞ്ച് മിനിറ്റിനുള്ളിൽ ഒരു ബെഞ്ച്മാർക്ക് കംപ്യൂട്ടേഷൻ പൂർത്തിയാക്കി. ഇത് സാധാരണ ആധുനിക സൂപ്പർ കമ്പ്യൂട്ടറുകൾക്ക് 10 സെപ്റ്റില്യൺ വർഷമെടുക്കും.