ബിഗ് സ്‌ക്രീനില്‍ നിന്നു മിനി സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയം നേടുന്ന നിരവധി താരങ്ങളുണ്ട്. അതില്‍ മുന്‍ നിരയിലുള്ള താരമാണ് ധന്യ മേരി വര്‍ഗീസ്. മോഡലിങിലും പരസ്യ ചിത്രങ്ങളിലും സിനിമാ രംഗങ്ങളിലും തിളങ്ങിയ താരമാണ് ധന്യ. ഇടക്കാലത്ത് താരം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു, പിന്നീട് ‘സീത’യായാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സ്വീകരണ മുറിയിലെത്തിയിത്.

ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം ചില തുറന്ന് പറച്ചിലുകള്‍ നടത്തിയിര്കുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് ധാന്യ ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്, അതിന് ശേഷം ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുന്‍പോട്ട് പോകാനും സാധിച്ച് വെന്ന് താരം പറയുന്നു. മാത്രമല്ല ജീവിതത്തില്‍ അനുഭവമാണ് എന്റെ ഗുരുവെന്നും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുതന്നിട്ടുണ്ടെന്നും അതുകൊണ്ട് താന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കിലെന്നും ധന്യ പറയുന്നു.

തന്നെ പോലെ ഭര്‍ത്താവ് ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും പഠിച്ചുവെന്നും ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു. സീരിയലിലൂടെ ശക്തമായ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ധന്യ. സീത കല്യാണത്തിന്റെ കഥ കേട്ടപ്പോള്‍ സീതയുടെ ജീവിതത്തിലെ ചില സംഭവങ്ങളുമായി തനിക്ക് സാമ്യത ഉള്ളതായി തോന്നിയെന്നും ധന്യ പറയന്നു.

മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തിയ നടിയാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ധന്യ പ്രേക്ഷര ശ്രദ്ധ നേടിയത്. നടന്‍ ജോണിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമ വിട്ട ധന്യ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് ഫ്‌ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ മിനിസ്‌ക്രീനിലുടെ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്.

ജീവിതത്തില്‍ ഉണ്ടായ കയ്‌പ്പേറിയ അനുഭവങ്ങള്‍ തന്നെ കൂടുതല്‍ കരുത്തയാക്കിയെന്ന് പറയുകയാണ് ധന്യ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഞാന്‍ എല്ലാവരെയും പെട്ടന്ന് വിശ്വസിക്കുന്ന ആളായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരുടെ സമീപനം എന്താണെന്ന് കൃത്യമായി വിലയിരുത്തിയാണ് ഞാന്‍ പ്രതികരിക്കാറുള്ളത്. ഏറെ ദുരിതം പിടിച്ച സമയമായിരുന്നു അത്. ആ സംഭവം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു.

ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് പെണ്‍കുട്ടിയാണ്. പണം ധൂര്‍ത്തടിക്കാതെ കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചിരുന്നു. എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന് വലിയ ബിസിനസ് ഉണ്ടായിരുന്നു. എനിക്ക് അതെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, അവര്‍ക്ക് എല്ലാ പിന്തുണയുമായി ഞാന്‍ ഒപ്പം നിന്നു. കുറേ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നത്. നമ്മള്‍ എല്ലാവരെയും സ്‌നേഹിക്കണം, പക്ഷേ അന്ധമായി വിശ്വസിക്കരുത്. എന്നെപോലെ എന്റെ ഭര്‍ത്താവും ഒരു പാഠം പഠിച്ചു.

ഇന്ന് എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. ജീവിതത്തിലെ ആ മോശം ദിനങ്ങള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പ്രാര്‍ഥനയിലൂടെ ഞാന്‍ കരുത്ത് സംഭരിച്ചു. എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്’- ധന്യ പറഞ്ഞു.

2016 ഡിസംബറിലാണ് ധന്യയെ തട്ടിപ്പിന്റെ പേരില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ധന്യയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായി. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 10 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തുവെന്നായിരുന്നു കേസ്.