ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജീവിതം വഴി മുട്ടുമ്പോൾ എന്തു ചെയ്യും ? ഒട്ടുമിക്കവരും ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. ചിലരതിനെ ധൈര്യപൂർവ്വം തരണം ചെയ്യുമ്പോൾ ഭൂരിപക്ഷവും കാലിടറി തളർന്നു വീഴുന്നതിന്റെ വാർത്തകൾ നമുക്ക് ചുറ്റും ആത്മഹത്യയായും മറ്റ് ദുരന്തങ്ങളായും ഒട്ടേറെയുണ്ട്. ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ വിശ്വാസത്തിന്റെ കൈത്താങ്ങ് എങ്ങനെ സഹായിച്ചു എന്ന പ്രശസ്ത സിനിമാ സീരിയൽ നടി ധന്യാമേരി വർഗീസിന്റെ അനുഭവസാക്ഷ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ ജീവിതത്തെ പിടിച്ചുലച്ച സംഭവങ്ങളെ കുറിച്ചും അവ തരണം ചെയ്യാൻ വിശ്വാസത്തിൻറെ കരങ്ങൾ എങ്ങനെ സഹായിച്ചു എന്നുമാണ് ധന്യ വെളിപ്പെടുത്തുന്നത്. 130 കോടിയോളം വരുന്ന സാമ്പത്തിക തട്ടിപ്പു കേസിൽ ധന്യയെയും ഭർത്താവിനെയും ഭർത്താവിൻറെ വീട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ വീട്ടുകാരുടെ കുടുംബ ബിസിനസിന്റെ തകർച്ചയും തുടർന്നുള്ള അനുഭവും തൻറെ സ്വന്തം സഹോദരന്റെ വിവാഹം മുടങ്ങുന്ന ദാരുണമായ അവസ്ഥയിൽ നിന്ന് താൻ എങ്ങനെ കരകേറിയെന്നാണ് ധന്യ വീഡിയോയിൽ പ്രധാനമായും വിവരിക്കുന്നത്. സഹോദരന് ഉന്നത സർക്കാർ ജോലി ഉണ്ടായിട്ടും തന്റെയും ഭർത്താവിൻെറ വീട്ടുകാരുടെയും ഫാമിലി ബിസിനസ് തകർച്ചയും ജയിൽവാസവും മൂലം സഹോദരൻ ഡിക്സൻെറ വിവാഹാലോചനകൾ മുടങ്ങിയ സംഭവത്തിന്റെ വിവരണം കണ്ഠമിടറിയാണ് ധന്യ പറയുന്നത് . ഒപ്പം ക്യാൻസർ ബാധിതയായ അമ്മയുടെ ചികിത്സാ സമയത്ത് പ്രാർത്ഥനാ ജീവിതം തന്നെ എങ്ങനെ സഹായിച്ചു എന്നും ധന്യ പങ്കുവയ്ക്കുന്നുണ്ട്. ധന്യ മേരി വർഗീസ് കൃപാസനത്തിൽ നടത്തിയ അനുഭവസാക്ഷ്യത്തിലെ വാക്കുകൾ ജീവിതത്തിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് പ്രചോദനം നൽകുന്നവയാണ്. തനിക്ക് ലഭിച്ച ദൈവാനുഗ്രഹത്തിന്റെ മഹത്വം മറ്റുള്ളവർക്ക് മുൻപിൽ പറയണമെന്ന് ആഗ്രഹിച്ചിട്ടും ചെയ്യാതിരുന്നതിനെക്കുറിച്ചും എന്നാൽ ഒരു കല്യാണത്തിന് പോകുന്ന വഴിയിൽ വാഹനം തകരാറിലായതു മൂലം അതിന് സാധിച്ചതിന്റെ ആകസ്മികതയും ധന്യ വെളിപ്പെടുത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പത്തുവർഷമായി വിജയകരമായി പോവുകയായിരുന്ന കുടുംബ ബിസിനസിന്റെ വീഴ്ചകളാണ് എല്ലാം തകർത്തതെന്ന് ധന്യയും ഭർത്താവ് ജോണും പല വേദികളിലും പരസ്യമായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ തകർച്ചകളിൽ നിന്ന് ധന്യയുടെ തിരിച്ചുവരവ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു . സീതാ കല്യാണം തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ ധന്യ ഇന്ന് കുടുംബപ്രേക്ഷകരുടെ ആരാധനാപാത്രമാണ്. ജൂനിയർ ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച ധന്യ തിരുടി എന്ന തമിഴ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ബിഗ് ബോസ് മലയാളം റിയാലിറ്റി ടിവി ഷോയിലെ അവസാനഘട്ട മത്സരാർത്ഥിയായത് ധന്യയ്ക്ക് ഒട്ടേറെ ആരാധകരെയാണ് നേടിക്കൊടുത്തത്. ധന്യയുടെ അനുഭവസാക്ഷ്യത്തിന്റെ വീഡിയോ കാണാം.