ധര്മ്മജന് ബോള്‍ഗാട്ടിയ്ക്ക് എതിരെ രണ്ടു ദിവസമായി ഒരു വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും വച്ച് പാറി നടക്കുന്നുണ്ട്. വാര്‍ത്തയുടെ സാരാംശം ഇപ്രകാരമാണ്.
കൊച്ചിയിലെ ഒരു പോളിടെക്നിക്കില്‍ ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ കുട്ടികള്‍ ധര്‍മജനെ കാണുന്നു. 50,000 രൂപ തന്നാല്‍ പരിപാടിക്കു വരാമെന്നു താരം പറയുന്നു . ചേട്ടാ പിഷാരടി ചേട്ടന് പോലും പതിനായിരം രൂപയെ ചോദിച്ചുള്ളു എന്നു പറഞ്ഞപ്പോള്‍ പിഷാരടിയെ പോലെയാണോ ഞാന്‍ എന്നു താരം ചോദിച്ചത്രേ.എന്നാല്‍ ഇതിനു പിന്നില്‍ വല്ല സത്യവും ഉണ്ടോ ?.അത് ധര്മജന് തന്നെ പറയും ,അതിങ്ങനെ :
ഞാനും ആ വാര്‍ത്ത കണ്ടിരുന്നു. ഒരു മഞ്ഞപ്പത്രത്തില്‍ വന്ന ആ വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ല. ആളുകള്‍ വായിക്കാന്‍ വേണ്ടി വെറുതെ എന്റെ പേര് വലിച്ചിഴച്ചതാണ്. പണ്ടും ഞാന്‍ കോളജുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നതാണ്. അന്നൊക്കെ പ്രതിഫലം വാങ്ങിയാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും പരിപാടി അവതരിപ്പിക്കാന്‍ പണം വാങ്ങാറുണ്ട്. അതിലെന്താണിത്ര മോശമുള്ളത്. ഞാനൊരു കലാകാരനാണ്. ഇത്തരം പരിപാടികളിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇതുപോലെ മഞ്ഞവാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കാന്‍ തന്നെ ശ്രമിക്കാറില്ല. എന്നെ അറിയാവുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സത്യമറിയാം എന്നും ധര്മ്മജന് പറയുന്നു .
Leave a Reply