നിത്യഹരിത നായകന്‍ എന്ന സിനിമയിലൂടെ നിര്‍മ്മാണ രംഗത്തേയ്ക്കും അരങ്ങേറുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. എന്നാല്‍ താന്‍ ഈ രംഗത്തേക്ക് വന്നപ്പോള്‍ തന്നെ പ്രോത്സാഹനത്തിലുപരി വിമര്‍ശനമാണ് നേരിടേണ്ടി വന്നതെന്ന് നടന്‍ വെളിപ്പെടുത്തുന്നു.

നിര്‍മ്മാതാവാന്‍ മാത്രം പണം എവിടെ നിന്നാണ് നിങ്ങള്‍ക്ക്, ദിലീപിന്റെ ബിനാമിയായാണോ പ്രവര്‍ത്തിക്കുന്നതെന്നൊക്കെ ചോദിച്ചു. മനോരമയുടെ പരിപാടിയായ ഐ മീ മൈ സെല്‍ഫിലാണ് ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍. ധര്‍മ്മജന്‍ ഒരു ബിനാമിയാണോ എന്ന് പലരം ചോദിച്ചു ഒരിക്കലുമല്ല, ദിലീപേട്ടന് ഇതെ കുറിച്ച് അറിയാന്‍ പോലും വഴിയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നെ നിര്‍മ്മാതാവായത് വലിയ കാശായതു കൊണ്ടൊന്നുമല്ല, രണ്ട് നല്ല സുഹൃത്തുക്കള്‍ കാശുമുടക്കാന്‍ തയ്യാറായി വന്നു. ഒപ്പം ഞാനും മുടക്കി അത്ര മാത്രം. ഞാന്‍ കാശു മുടക്കാത്ത നിര്‍മ്മാതാവല്ല. വേദനിക്കുന്ന നിര്‍മ്മാതാവാണ്. സിനിമ നിങ്ങള്‍ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിച്ചാലെ എനിക്ക് മുടക്കിയ പണം തിരിച്ചുകിട്ടൂ ധര്‍മ്മജന്‍ പറയുന്നു.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിനു ശേഷം നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രമാണു കട്ടപ്പനയിലെ ഋതിക് റോഷന്‍. നാഡ് ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബ്ബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജനപ്രിയ നടന്‍ ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.