43 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് വഞ്ചനാ കുറ്റത്തിന് കേസ് എടുത്തതിനു പിന്നാലെ പ്രതികരണവുമായി നടൻ ധർമ്മജൻ ബോൾഗാട്ടി. തന്റെ കൈയ്യും കാലും തളർന്നു പോകുന്ന അവസ്ഥയിലാണെന്നും ഭാര്യ പനിച്ചു കിടക്കുകയാണന്നും മൂന്നാറിലേയ്ക്കു കുടുംബമായി യാത്ര വന്നതാണെന്നും ധർമ്മജൻ പറഞ്ഞു.

ഞാൻ പറ്റിച്ചു എന്നു പറഞ്ഞാണ് വാർത്ത വരുന്നത്. വേറെ എന്തായാലും കുഴപ്പമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൂവാറ്റുപുഴ സ്വദേശിയാണ് താരത്തിനെതിരെ പരാതി നൽകിയത്.

ധർമജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകിയെന്നും അതിന്റെ പേരിൽ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. എന്നാൽ വാക്ക് നൽകിയത് പ്രകാരം ധർമജൻ മത്സ്യം എത്തിച്ചില്ലെന്നും ഒടുവിൽ കബളിക്കപ്പെട്ടതായി മനസ്സിലായെന്നും ഇയാൾ പരാതിയിൽ പറയുന്നുണ്ട്.

ധർമ്മജന്റെ വാക്കുകൾ;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”എൻറെ കയ്യും കാലും തളർന്നു പോകുന്ന അവസ്ഥയിലാണ്. ഭാര്യ പനിച്ചു കിടക്കുകയാണ്. മൂന്നാറിലേയ്ക്കു കുടുംബമായി യാത്ര വന്നതാണ്. ഞാൻ പറ്റിച്ചു എന്നു പറഞ്ഞാണ് വാർത്ത വരുന്നത്. വേറെ എന്തായാലും കുഴപ്പമില്ലായിരുന്നു. ഇത് വ്യാജവാർത്തയാണ്. ഇതുവരെ ഒരാളുടെ എങ്കിലും കയ്യിൽനിന്നു പണം വാങ്ങിയതിൻറെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കിൽ പലിശ സഹിതം തിരിച്ചു നൽകും. തനിക്കെതിരെ വ്യാജ പരാതി നൽകിയ ആൾക്കെതിരെയും കൂട്ടുകാർ മനപ്പൂർവം ചതിച്ചതാണെങ്കിൽ അവർക്കെതിരെയും കേസുകൊടുക്കും.

”ഒരാൾക്കു പൈസ കൊടുക്കാനുണ്ടെങ്കിൽ അതിനൊരു തെളിവു വേണ്ടേ? ഇതൊന്നുമില്ല. സത്യസന്ധമായി പറഞ്ഞാൽ ജീവിതത്തിൽ ഒരാൾക്കും ഞാനങ്ങോട്ടു പൈസ കൊടുക്കാനില്ല. കടകൾ ഉദ്ഘാടനം ചെയ്തുകൊടുത്തു നല്ല മനസ്സോടെ ചെയ്ത പരിപാടിയാണിത്. കുറേ പേർ അതുകൊണ്ടു ജീവിക്കുമല്ലോ എന്നു കരുതിയാണ് ചെയ്തത്. ഈ കേസിൽ വ്യവഹാരപരമായി ഒരു പങ്കാളിയില്ല. ഒരു അഞ്ചു രൂപ പോലും കൊടുക്കാനുണ്ടെന്നു തെളിയിക്കാൻ പറ്റിയാൽ മാത്രമേ എൻറെ പേരിൽ വാർത്ത കൊടുക്കുന്നതിൽ ശരിയുള്ളൂ. ഇതുവരെ ഒരാളുടെയും അഞ്ചു പൈസ പോലും വെട്ടിച്ചിട്ടില്ല.

ആർക്കും കൊടുക്കാനുമില്ല. പലരും ഇങ്ങോട്ടു തരാനേയുള്ളൂ. എഫ്‌ഐആറിൽ ഞാൻ എങ്ങനെ ഭാഗഭാക്കാകും എന്നു മനസ്സിലാകുന്നില്ല. പൈസ വാങ്ങിയാൽ മാത്രമല്ലേ കുറ്റമുള്ളൂ? മോഹൻലാൽ ഉൾപ്പടെ എത്രയോ പേർ ബ്രാൻഡിൻറെ പേരിൽ നടക്കുന്നുണ്ട്. അവയിൽ ഒരു സ്ഥാപനം ചീത്തയായാൽ മോഹൻലാലിനെതിരെ കേസു കൊടുക്കുകയാണോ ചെയ്യുന്നത്? അതല്ലല്ലോ ന്യായം. പൈസ വാങ്ങിയവർക്കെതിരെ അല്ലേ രേഖകൾ ഉള്ളത്, എനിക്കല്ലല്ലോ അവർ പണം തന്നത്. രേഖകളും എനിക്കെതിരല്ല…”