പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രത്തിന് വിനീത് നല്‍കിയ പേരിനെ കുറിച്ച് പലരും ചോദിച്ചിരുന്നു. എങ്ങനെയാണ് ഈ പേരിലേക്ക് എത്തിയതെന്ന്.. ‘ക്യാംപസുകളില്‍ എവിടെ നോക്കിയാലും വരച്ചു വച്ചിരിക്കുന്നത് ഹൃദയചിത്രങ്ങളാണ്. ഒരു പ്രണയകഥ പറയുമ്പോള്‍ ഈ പേര് എന്തുകൊണ്ടും നല്ലതാണെന്നു തോന്നിയെന്നാണ് വിനീത് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം പ്രണയത്തെ ഇത്ര മനോഹരമായി എങ്ങനെ കൈകാര്യം ചെയ്തുവെന്നതിനും വിനീതിന് വ്യക്തമായ ഉത്തരമുണ്ട്.

‘അച്ഛന്‍ പ്രണയിച്ചു വിവാഹം കഴിച്ച ആളാണ്. ഞാനും അങ്ങനെ തന്നെയാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള സാമ്യം. സിനിമയില്‍ ഞങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമെന്നാണ് എനിക്കു തോന്നുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അച്ഛന്റെ സിനിമകളില്‍ പ്രണയം പറയാതെ പറയുകയാണ്. ഒരു വാക്ക്, ഒരു നോട്ടം ഇത്രയൊക്കെ മതി അച്ഛന് പ്രണയം പറയാന്‍. ഞാന്‍ അങ്ങനെയല്ല. എ നിക്കു പ്രണയം ആഘോഷമാണ്. പാട്ടും ഡാന്‍സും അലറിവിളിക്കലും നിറങ്ങളും… അങ്ങനെ ഞാന്‍ പ്രണയത്തെ ഉത്സവമാക്കുന്ന ആളാണെന്നാണ് വിനീത് പറയുന്നത്.