മാവേലിക്കരയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വഴിത്തിരിവ്. മാസങ്ങളായി പ്രതി ആരാണെന്ന് ഉറപ്പില്ലാത്ത കാര്യത്തിൽ ഒടുവിൽ യാഥാർത്ഥ്യം പുറത്തു വന്നിരിക്കുകയാണ്. പ്രതിയെ ഡിഎൻഎ ടെസ്റ്റിലൂടെയാണ് കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ചുനക്കര നടുവിലേമുറി രാജീവ് ഭവനത്തിൽ രാജീവിനെ (46) ആണ്‌ അറസ്‌റ്റു ചെയ്തത്.

നൂറനാട് സ്വദേശിയായ ഭിന്നശേഷിക്കാരിയായ യുവതിയെയാണ് രാജീവ് പീഡിപ്പിച്ചത്. 11 മാസം മുൻപാണ് സംഭവം നടന്നത്. അതിക്രമം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വന്ന രാജീവ് പെൺകുട്ടിയെ കടന്നുപിടിച്ച് പീഡനത്തിന് വിധേയയാക്കുകയായിരുന്നു. തനിക്ക് വഴങ്ങണമെന്നും വിസമ്മതിച്ചാൽ കൊന്നുകളയുമെന്നും ഭഃഷണിപ്പെടുത്തിയാണ് പ്രതി അതിക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.

പീഡനവവിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. ശാരീരിക അവശതകൾ ഉണ്ടായതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് സംശയം തോന്നിയത്. പെൺകുട്ടിക്ക് വയറുവേദന അസഹ്യമായതോടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ വീട്ടുകാർ നൂറനാട് പൊലീസിൽ പരാതിനൽകുകയായിരുന്നു. എന്നാൽ പ്രതി ആരാണെന്ന കാര്യത്തിൽ മാത്രം സംശയം നിലനിന്നു. സംസാരിക്കുവാനുള്ള പരിമിതികൾ കാരണം പ്രതിയെക്കുറിച്ച് സൂചന നൽകാൻ പെൺകുട്ടിക്കായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭിന്നശേഷി ഭാഷാവിദഗ്ധരുടെ സഹായത്തോടെയാണ് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. സംശയം തോന്നിയ ആളുകളുടെ ചിത്രങ്ങളും രക്തസാമ്പിളുമെടുത്തുള്ള അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോയി. ഇതിനിടെ യുവതി പ്രസവിച്ചു. യുവതിയേയും കുട്ടിയേയും വനിതാ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് പൊലീസ് മാറ്റുകയും ചെയ്തു.

ഇതിനിടെ ശാസ്‌ത്രീയപരിശോധനയിൽ രാജീവാണ് കുഞ്ഞിൻ്റെ അച്ഛനെന്ന്‌ വ്യക്തമാകുകയായിരുന്നു. എന്നാൽ താനാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് സമ്മതിക്കാൻ രാജീവ് തയ്യാറായില്ല. തുടർന്നാണ് യുവതിയുടേയും കുട്ടിയുടേയും രാജീവിൻ്റെയും രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ ടെസ്റ്റ് നടത്താൻ ഉത്തരവായത്.

ഡിഎൻഎ ടെസ്റ്റിൽ രാജീവാണ് കുഞ്ഞിൻ്റെ അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ യുവതിയെ പീഡിപ്പിച്ചത് രാജീവാണെന്ന് തെളിയുകയും രാജീവിനെ അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ പി ശ്രീജിത്ത്, എസ് ഐ മാരായ നിധീഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.