സ്‌കോട്ടിഷ് മ്യൂസിക് സ്കൂൾ ക്രിപ്റ്റോ കറൻസിയിൽ ട്യൂഷൻ ഫീസ് സ്വീകരിച്ചു തുടങ്ങി ; ടെസ്‌ലയ്ക്കും ആമസോണിനും പിന്നാലെ ചെറുകിട സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസിയിലേയ്ക്ക് നീങ്ങുന്നു

സ്‌കോട്ടിഷ് മ്യൂസിക് സ്കൂൾ ക്രിപ്റ്റോ കറൻസിയിൽ ട്യൂഷൻ ഫീസ് സ്വീകരിച്ചു തുടങ്ങി ; ടെസ്‌ലയ്ക്കും ആമസോണിനും പിന്നാലെ ചെറുകിട സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസിയിലേയ്ക്ക് നീങ്ങുന്നു
April 02 17:52 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിലുള്ള മോർണിംഗ് സൈഡ് സ്കൂൾ ഓഫ് മ്യൂസിക് എന്ന പേരിലുള്ള സംഗീത സ്ഥാപനമാണ് മാർച്ച് 28 മുതൽ തങ്ങളുടെ ട്യൂഷൻ ഫീസ് ഇനത്തിൽ ക്രിപ്റ്റോകറൻസിയും അംഗീകരിച്ചത്. വലിയ സ്ഥാപനങ്ങൾ ക്രിപ്റ്റോ എക്കോണമിയിലേക്ക് ചുവടുറപ്പിക്കുന്നത് കാണാൻ തുടങ്ങിയിട്ട് നാളുകളേറെയായി, പിന്നെ എന്തുകൊണ്ട് ഞങ്ങളെപ്പോലെയുള്ള ചെറിയ സ്ഥാപനങ്ങൾക്ക് ആയിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് മോർണിംഗ് സൈഡ് ഡയറക്ടർ ലിൻഡ ബോയ്ഡ് പറഞ്ഞു.

സ്‌കോട്ട്ലൻഡിലെ തന്നെ ഏറ്റവും മികച്ച സംഗീത സ്ഥാപനങ്ങളിൽ ഒന്നാണ് മോർണിംഗ് സൈഡ് സ്കൂൾ ഓഫ് മ്യൂസിക്. ബിറ്റ്കോയിൻ ട്രാൻസാക്ഷൻ രംഗത്തേയ്ക്ക് ഏറെക്കാലം മുൻപ് തന്നെ ചുവട് വെച്ചു തുടങ്ങിയിരുന്നുവെന്ന് ബോയ്ഡ് പറയുന്നു. സ്കൂളിന്റെ ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങാൻ മുൻപ് ബിറ്റ് കോയിൻ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ എത്ര വേഗത്തിലും എളുപ്പത്തിലും കാര്യങ്ങൾ ചെയ്യാമെന്നും ഞങ്ങൾക്കറിയാം, വിദ്യാർത്ഥികൾക്ക് കൂടി അതിനുള്ള അവസരങ്ങൾ നൽകാനുള്ള ശ്രമത്തിലാണിപ്പോൾ.

സ്കൂളിൽ പഠിക്കുന്ന മുതിർന്ന വിദ്യാർഥികളിൽ പലരും ഫിൻടെക് പോലെയുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്, അവർ തന്നെയാണ് ഇത്തരത്തിൽ ഒരാശയം മുന്നോട്ട് വെച്ചതും. 700 ഓളം കുട്ടികളാണ് നിലവിൽ സ്ഥാപനത്തിൽ പഠനം നടത്തുന്നത്. ഭാവിയിൽ ക്രിപ്റ്റോ കറൻസി ആവും സാമ്പത്തിക വ്യവസ്ഥയെ അടക്കി ഭരിക്കുക. ഏറെ താമസിയാതെ തന്നെ അത് ജീവിത ശൈലിയായി മാറുകയും ചെയ്യും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്കൂളുകൾ ബിറ്റ് കോയിൻ ട്രാൻസാക്ഷനുകൾക്ക് പൂർണമായും പിന്തുണ നൽകുന്നുണ്ട്. ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നവർക്ക് നൽകാൻ പറ്റിയ മികച്ച മാർഗമാണ് ക്രിപ്റ്റോ കറൻസി പേയ്‌മെന്റ്. മോർണിംഗ്സൈഡിന്റെ ഡയറക്ടർ ലിൻഡ ബോയ്ഡിന്റെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ആമസോണും , ടെസ്ലയും പോലെയുള്ള വൻകിട വാണിജ്യ സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസികളെ പേയ്മെന്റിനായി ഉപയോഗപ്പെടുത്തിയതോടുകൂടി ലോകത്തെ മറ്റ് സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസികളെപ്പറ്റി പഠിക്കുവാനും അവയെ ഉപയോഗപ്പെടുത്തുവാനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles