മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും എക്കാലത്തേയും മികച്ച അഭിനേത്രിയുമായ കാവ്യമാധവനും ഒന്നിക്കുന്നു. മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റി ലാളിച്ച താരജോഡികളായ ഈ താരങ്ങള്‍ വിവാദങ്ങളിലും വാര്‍ത്തകളിലും ഇരുവരും പലപ്പോഴായി നിറഞ്ഞിരുന്നെങ്കിലും ഇവര്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ സമ്മാനിച്ചത് ഹിറ്റുകളായിരുന്നു. ഇത്തരത്തില്‍, മറ്റൊരു ഹിറ്റുമായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ് ദിലീപും കാവ്യാമാധവനും.
നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ വീണ്ടും ചെയ്യുമെന്ന് ദിലീപ് പറഞ്ഞു. പവര്‍ഫുള്‍ ആയ നായികാ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടിയാണ് കാവ്യയെന്നും നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ ചെയ്യുന്നതില്‍ തടസമില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ പ്രമുഖരായ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയവേദി പങ്കിട്ട കാവ്യാമാധവന്‍, മികച്ച നായികാ വേഷങ്ങള്‍ ചെയ്ത് കഴിവു തെളിയിച്ച നടിയാണ് കാവ്യയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മംമ്ത-ദിലീപ് ജോടികളായി തിയേറ്ററുകളില്‍ മികച്ച പ്രതികരണം ഏറ്റുവാങ്ങുന്ന ടു കണ്‍ട്രീസ് എന്ന ചിത്രം പോലെ കാവ്യ ദിലീപ് കൂട്ടുകെട്ടില്‍ സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിലീപ്. മുന്‍പ് മൈ ബോസ് എന്ന ചിത്രത്തിലും മംമ്തയും ദിലീപും ഒന്നിച്ചഭിനയിക്കുകയും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി ഈ ചിത്രത്തെ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീയറ്ററുകളില്‍ ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ കാണാനാണ് തന്റെ പ്രേക്ഷകര്‍ തീയറ്ററുകളില്‍ എത്തുന്നതെന്നും തന്റെ പരാജയ ചിത്രങ്ങളെല്ലാം ഡ്രൈ ആയിരുന്നു എന്നും പറഞ്ഞ ദിലീപ്, വര്‍ഷത്തില്‍ രണ്ട് ചിത്രം ചെയ്യാനാണ് താല്‍പ്പര്യമെന്നും എന്നാല്‍ നിരവധി പേര്‍ ഡേറ്റിനായി സമീപിക്കുമ്പോള്‍ അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.