മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും യുവഹീറോ കുഞ്ചാക്കോ ബോബനും തമ്മിലുള്ള പിണക്കം തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായതാണ്. എന്നാല്‍ അടുത്തിടെ ഈ പിണക്കം മാറിയെന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ ഇവരുടെ പോരിന് ഇതുവരെയും ശമനം വന്നിട്ടില്ലെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരെയും ഒന്നിപ്പിച്ച് ചിത്രമെടുക്കാന്‍ പല സംവിധായകരും പ്ലാന്‍ ചെയ്‌തെങ്കിലും അതൊന്നും നടക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കല്യാണരാമന്‍, ദോസ്ത്, എന്നീചിത്രങ്ങളിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. ദോസ്തിന്റെ ചിത്രീകരണ സമയത്തെ ഇവരുടെ പോര് വലിയ വാര്‍ത്തയായിരുന്നു. 2001ല്‍ തുളസീദാസ് സംവിധാനം ചെയ്ത ദോസ്ത് പൂര്‍ത്തിയാക്കാന്‍ ഇവരുടെ പിണക്കം മൂലം നന്നേ പണിപ്പെട്ടിരുന്നുവെന്ന് അന്ന് ഈ ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് 2002ല്‍ കല്യാണരാമനില്‍ ഷാഫി ഇവരെ ഒന്നിപ്പിച്ചുവെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച് കുറേക്കാലം സിനിമകളേ ഇറങ്ങിയിരുന്നില്ല.
എന്നാല്‍ 2012ല്‍ ലാല്‍ജോസിന്റെ സ്പാനിഷ് മസാലയില്‍ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു. എന്നാല്‍ ദിലീപ് നായകനായ സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബന്‍ ചെറിയവേഷം ചെയ്തത് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ തനിയ്ക്ക് ബ്രേക്ക് തന്ന സംവിധായകന്‍ ലാല്‍ജോസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദിലീപും കുഞ്ചാക്കോ ബോബനും തമ്മില്‍ മാനസികമായി അകന്നുവെന്നും കണ്ടാല്‍പോലും പരസ്പരം മിണ്ടാറില്ലെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഞ്ജുവാര്യരുടെ നായകനായി ഹൗ ഓള്‍ഡ് ആര്‍ യു വില്‍ അഭിനയിച്ചതോടെയാണ് ഇതെന്നും പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിന് ശേഷം മഞ്ജുവിനെ നായികയാക്കരുതെന്ന് സംവിധായകന്‍ രഞ്ജിത്തിനോട് ഉള്‍പ്പെടെ താന്‍ ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതോടെ ആ ചിത്രം ഉപേക്ഷിച്ചു. എന്നാല്‍ പിന്നീട് മഞ്ജു അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് താരം പറഞ്ഞു. അതോടെയാണ് സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെ മഞ്ജുവിനെ നായികയാക്കിയത്. റോഷന്‍ ആന്‍ഡ്രൂസിന് ദിലീപ് ഡേറ്റ് നല്‍കില്ലെന്നത് സിനിമയിലെ പരസ്യമായ രഹസ്യമാണെന്നും പറയപ്പെടുന്നു. അതേസമയം കുഞ്ചാക്കോ ബോബനുമൊത്ത് വേട്ട എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് മഞ്ജുവാര്യര്‍ ഇപ്പോള്‍. അതിന് ശേഷം ദീപുകരുണാകരന്റെ സിനിമയില്‍ അഭിനയിക്കും. നായികാ പ്രാധാന്യമുള്ള സിനിമയാണ് വേട്ട. ദിലീപ് ഇപ്പോള്‍ സിദ്ദിഖ്‌ലാല്‍ ടീം വീണ്ടും ഒന്നിയ്ക്കുന്ന കിംഗ് ലൈയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിയിലാണ് ഉള്ളത്.