നടിയെ ആക്രമിച്ച കേസ്; ദിലീപ് തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസ്;  ദിലീപ് തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയിൽ
December 05 11:01 2020 Print This Article

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപ് തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയിൽ. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിലെ നാലാം പ്രതിയായ വി.പി. വിജീഷും തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുൾ റോഹ്തഗി ഹാജരാകും.

സംസ്ഥാന സർക്കാരിന്റെ ഹർജി ക്രിസ്മസ് അവധിക്ക് മുൻപ് പരിഗണിച്ചേക്കുമെന്നാണ് സൂചന. വിചാരണക്കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ ബുധനാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles