കൊച്ചി: ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍. ഹൈക്കോടതിയില്‍ ദിലീപിന്‍െ ജാമ്യാഹര്‍ജിയില്‍ നടക്കുന്ന തുടര്‍വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. പോലീസ് പിടികൂടിയാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാദ്ഗാനമെന്ന് പള്‍സര്‍ സുനി സഹതടവുകാരോട് വെളിപ്പെടുത്തിയിരുന്നു. ക്വട്ടേഷന്‍ വിജയിച്ചാല്‍ ദിലീപിന് ലഭിക്കുമായിരുന്നത് 65 കോടിയായിരുന്നെന്നും സുനി പറഞ്ഞതായി സഹതടവുകാരന്‍ വിപിന്‍ലാല്‍ മൊഴി നല്‍കിയിരുന്നു. ഇത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

കേസിലെ നിര്‍ണ്ണായക സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇന്നലെ പ്രതിഭാഗത്തിന്റെ വാദം ഒന്നര മണിക്കൂറോളം നീണ്ടിരുന്നു. പ്രോസിക്യൂഷന്‍ വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയാണ് ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിന്റെ അന്വേഷണ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന ആരോപണവും പ്രതിഭാഗം ഉന്നയിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങളൊന്നും ഉള്‍പ്പെടുത്തുന്നില്ല. പള്‍സര്‍ സുനിയാണ് അന്വേഷണസംഘത്തിന്റെ ദൈവമെന്നും സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നതെന്നും പ്രതിഭാഗം വാദിച്ചു. ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരെ തെളിവില്ല. അതുകൊണ്ട് സോപാധിക ജാമ്യം നല്‍കണമെന്ന് അഡ്വ.ബി.രാമന്‍പിള്ള വാദിച്ചു.