കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനം. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ഹൈക്കോടതിയിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും മുന്‍പ് രണ്ട് തവണ ഹര്‍ജികള്‍ എത്തിയിരുന്നുവെന്നും തള്ളിക്കളയുകയായിരുന്നു.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കേസിലെ മറ്റു രണ്ട് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് പങ്കില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കി.
റിമാന്‍ഡിലായ ദിലീപ് 78 ദിവസമായി ആലുവ സബ് ജയിലിലാണ്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത മാസം നാലു വരെ ഹൈക്കോടതി പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. അതുവരെ നാദിര്‍ഷയെ അറസ്റ്റു ചെയ്യ്‌യാനും പോലീസിന് കഴിയില്ല. കേസില്‍ കാവ്യയെ പ്രതിചേര്‍ത്തിട്ടില്ലെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ അറസ്റ്റിന് സാധ്യതയില്ലെന്നും പോലീസ് കോടതിയില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അത് പരിഗണിച്ച കോടതി കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
Leave a Reply