നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപും നാദിര്‍ഷയും ഇനി അഞ്ചു ദിവസത്തെ നോട്ടീസ് പിരീഡിലെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങളോട് ഇതുസംബന്ധിച്ച്‌ പരസ്യ പ്രതികരണം നടത്തരുതെന്നും പൊലീസ് താക്കീത് നല്‍കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫെഡറല്‍, യൂണിയന്‍, എച്ച്‌ഡിഎഫ്സി, എച്ച്‌എസ്ബിസി ബാങ്കുകളിലെ അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ ദിലീപും എസ്ബിഐ അക്കൗണ്ട് വിവരങ്ങള്‍ നാദിര്‍ഷയും ഈ ദിവസങ്ങളില്‍ ഹാജരാക്കണം. രേഖകള്‍ ഹാജരാക്കാനുള്ള സമയം അനുവദിക്കണമെന്ന അഭ്യര്‍ത്ഥന അംഗീകരിച്ചാണ് പൊലീസ് അഞ്ചു ദിവസത്തെ നോട്ടീസ് പിരീഡ് നല്‍കിയത്. രാത്രി 1.30ന് ആലുവ പൊലീസ് ക്ലബില്‍ നിന്ന് നോട്ടീസ് പിരീഡില്‍ പുറത്തിറങ്ങിയ ദിലീപും നാദിര്‍ഷയും മാധ്യമങ്ങളോട് കൂടുതല്‍ സംസാരിച്ചില്ല.