നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും നടിയുമായ റിമി ടോമിയുടെ മൊഴി ദിലീപിനെതിരെ നിര്‍ണ്ണായകമാകുമെന്ന് സൂചന. കേസിന്റെ തുടക്കം മുതല്‍ ദിലീപിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന റിമി ടോമിയെ പോലീസ് കാര്യത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തിയതോടെയാണ് അവര്‍ രഹസ്യ മൊഴി നല്‍കാന്‍ തയാറായത്. ദിലീപും കാവ്യയും ആക്രമിക്കപ്പെട്ട നടിയും റിമിയുമായുള്ള ബന്ധത്തെ സംബന്ധിച്ച് കേസിനെ ബാധിക്കുന്ന ചില വിലപ്പെട്ട വിവരങ്ങള്‍ റിമി ടോമിയ്ക്ക് അറിയാമെന്ന കാര്യം പോലീസിനും മനസിലായിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു റിമിയുടെ മൊഴിയെടുക്കാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും പോലീസുമായി സഹകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഭവിഷ്യത്തുകള്‍ പോലീസ് റിമിയെ ശരിയാംവണ്ണം ബോധ്യപ്പെടുത്തിയതോടെ അവര്‍ പോലീസുമായി സഹകരിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു. കേസില്‍ ദിലീപിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ റിമിയ്ക്ക് ദിലീപിന്റെ ആള്‍ക്കാരുടെ ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. സിനിമാ രംഗത്ത് എത്തിയ കാലം മുതല്‍ ദിലീപുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്നയാളായിരുന്നു റിമി. ദിലീപിന്റെ മിക്ക വിദേശ പര്യടന പരിപാടികളിലും റിമിയുടെ സാന്നിധ്യമുണ്ടായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന അമേരിക്കന്‍ പര്യടനത്തിലും റിമി അംഗമായിരുന്നു. ഇരയായ നടിയും പ്രതിയായ ദിലീപും തമ്മില്‍ പിണങ്ങാനിടയായ സംഭവത്തിന് റിമിയും സാക്ഷിയായിരുന്നു എന്നതാണ് കേസില്‍ റിമിയുടെ മൊഴിയ്ക്കുള്ള പ്രാധാന്യം. മഞ്ജുവാര്യര്‍ ദിലീപിന്റെ ഭാര്യയായിരിക്കെ ഇവരെല്ലാം ഉള്‍പ്പെട്ട ഒരു സ്റ്റേജ് പരിപാടിക്കിടെ ദിലീപും കാവ്യയുമായി അടുത്ത് ഇടപഴകുന്നത് ശ്രദ്ധിക്കാനിടയായ ആക്രമിക്കപ്പെട്ട നടി ഇക്കാര്യം മഞ്ജുവിനെ അറിയിക്കണമെന്ന് റിമിയോട് ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ വ്യക്തമായി കാണാത്ത കാര്യം പറയാനാകില്ലെന്നു പറഞ്ഞു റിമി ഇതിനെ എതിര്‍ത്തു. അന്ന് മുതല്‍ ആക്രമിക്കപ്പെട്ട നടിയും റിമിയും തമ്മിലുള്ള സൗഹൃദം വഷളായി. ഇരയായ നടിയും ദിലീപും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനാണ് പോലീസിന് റിമിയുടെ മൊഴി പ്രയോജനം ചെയ്യുക. നടിയും ദിലീപുമായി പിണങ്ങിയ ഈ സംഭവത്തില്‍ റിമിയും ഭാഗമായിരുന്നു. മാത്രമല്ല റിമിയും ഇതോടുകൂടി നടിയുമായി പിണങ്ങി. പിന്നീട് നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞയുടന്‍ റിമി കാവ്യാ മാധവനെ ഫോണില്‍ വിളിച്ച് കൂടുതല്‍ സമയം സംസാരിച്ചു. ഇരയ്ക്ക് ഒരു സന്ദേശം അയച്ചതല്ലാതെ നാട്ടുകാരിയായിട്ടും വിളിക്കാനോ പോയി കാണാനോ റിമി തയാറായില്ല. നടി ആക്രമിക്കപ്പെട്ടത് അറിഞ്ഞ രാത്രിയില്‍ തന്നെ കൃത്യമായി പിന്നീട് പ്രതിയായി മാറിയ ദിലീപിന്റെ വീട്ടിലേക്ക് റിമി വിളിച്ചത് തുടക്കം മുതല്‍ പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു.
Leave a Reply