കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാ പ്രതിയാകില്ലെന്ന് സൂചന. രണ്ട് ദിവസത്തിനകം കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് വിവരം. എഫ്‌ഐആറില്‍ 1-ാം പ്രതിയായ ദിലീപ് ഒന്നാം പ്രതിയാകുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകളനുസരിച്ച് ദിലീപ് ഏഴാം പ്രതിയാകുമെന്നാണ് വിവരം.
കൃത്യത്തില്‍ പങ്കെടുത്തതിനു തുല്യമാണ് അത് സംബന്ധിച്ച ഗൂഢാലോചനയെന്ന് വിശദീകരിച്ചാണ് പോലീസ് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനിച്ചചത്. ആഴ്ചകള്‍ക്കു മുമ്പ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നപ്പോഴാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍ ഇത് വിചാരണ ഘട്ടത്തില്‍ തിരിച്ചടിയായേക്കുമോ എന്ന സംശയത്തിലാണ് പുനര്‍വിചിന്തനം.
പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിക്കൊണ്ട് ദിലീപിനെ രണ്ടാം പ്രതിയോ ഏഴാം പ്രതിയോ ആക്കുമെന്നാണ് സൂചന. ദിലീപും സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തത്. മറ്റു പ്രതികള്‍ക്ക് ഇതേക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നുവെന്നും വിലയിരുത്തലുണ്ട്.
Leave a Reply