നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയിലാണ് ഉണ്ടായിരുന്നതെന്ന് വരുത്തിതീര്‍ക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന് പൊലീസ്. ആലുവയിലെ ആശുപത്രിയില്‍ നാലുദിവസം ദിവസം ചികിത്സ തേടിയെന്നതിന് ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 മുതല്‍ 21വരെ പനിയ്ക്കു ചികിത്സയില്‍ കഴിയുകയാണ് എന്ന രേഖയാണ് ദിലീപ് ഉണ്ടാക്കിയത്. ദിലീപിനെ ചികിത്സിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ആശുപത്രി രേഖയിലുണ്ടായിരുന്നു.
എന്നാല്‍ ഈ ദിവസങ്ങളില്‍ ദിലീപ് സിനിമയില്‍ അഭിനയിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ നടി ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് അമ്മ നടത്തിയ യോഗത്തില്‍ ദിലീപ് പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാജരേഖയാണെന്ന സംശയമുയര്‍ന്നത്.
ഇതേത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെ ഡോക്ടറേയും ദിലീപിനെ ചികിത്സിച്ചെന്നു പറയുന്ന നഴ്‌സുമാരെയും ചോദ്യം ചെയ്തിരുന്നു. ദിലീപ് ആവശ്യപ്പെട്ടതു പ്രകാരമാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പ് ഒ​​​ന്നാം പ്ര​​​തി​​​യാ​​​യേ​​​ക്കു​​​മെ​​​ന്നാണ് സൂ​​ച​​ന. കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​തു ദി​​​ലീ​​​പി​​​ന്റെ നേ​​​രി​​​ട്ടു​​​ള്ള മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. ദി​​​ലീ​​​പ് പ​​​റ​​​ഞ്ഞ​​​ത​​​നു​​​സ​​​രി​​​ച്ചു ക്വ​​​ട്ടേ​​​ഷ​​​ൻ ഏ​​​റ്റെ​​​ടു​​​ത്ത​​​യാ​​​ളാ​​​ണു സു​​​നി​​​ൽ കു​​​മാ​​​ർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എ​​​ട്ടു വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് താ​​​ര​​​ത്തി​​​നെ​​​തി​​​രാ​​​യ കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​വ​​​ര​​​ങ്ങ​​​ൾ. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം ന​​​ൽ​​​കാ​​​ൻ നേ​​​രി​​​ട്ടു​​​ള​​​ള തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും സാ​​​ഹ​​​ച​​​ര്യ​​തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ റി​​​പ്പോ​​​ർ​​​ട്ടും പൊ​​​ലീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​രു​​​പ​​​തി​​​ലേ​​​റെ നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ ഇ​​​തു​​​വ​​​രെ പൊ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത പ​​​ല വി​​​വ​​​ര​​​ങ്ങ​​​ളും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​കും.