നടിയെ ആക്രമിച്ച സംഭവം ദിലീപിന്റെ ക്വട്ടേഷനെന്ന് രഹസ്യമൊഴി. ഏഴാം പ്രതി ചാർളിയാണ് ദിലീപിനെതിരെ മൊഴി നൽകിയത്. ദിലീപിന്റെ ക്വട്ടേഷനെന്ന് മുഖ്യപ്രതി പൾസർ സുനി (സുനിൽ കുമാർ) പറഞ്ഞതായും നടിയെ ആക്രമിച്ചതിന്റെ മൂന്നാം ദിവസമാണ് ക്വട്ടേഷന്റെ വിവരം പറഞ്ഞതെന്നും ചാർളി കോടതിയിൽ രഹസ്യ മൊഴി നൽകി. കേസിൽ ചാർളി മാപ്പുസാക്ഷിയാകുമെന്ന് സൂചന.

താനൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നുവെന്നും കുറച്ചു ദിവസം ഒളിവിൽ കഴിയാൻ സ്ഥലം കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ടാണ് സുനി എന്നെ കാണാൻ വന്നത്. അങ്ങനെ താമസിക്കാൻ സ്ഥലം കണ്ടെത്തി നൽകി. അവിടെ വച്ച് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുനി തന്നെ കാണിച്ചു. അപ്പോൾ ഉടൻ അവിടെനിന്നും പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ദിലീപ് നൽകിയ ക്വട്ടേഷനാണെന്നും ഒന്നരക്കോടി ലഭിക്കുമെന്നും സുനി പറഞ്ഞതെന്ന് ചാർളി മൊഴി നൽകിയിട്ടുണ്ട്.

കോയമ്പത്തൂരിൽ ചാർളിയുടെ വീട്ടിലാണ് പൾസർ സുനി ഒളിവിൽ കഴിഞ്ഞത്. ചാർളി പൊലീസ് പിടിയിലായപ്പോഴും ദിലീപിന് പങ്കുണ്ടെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘം ഇത് അവഗണിച്ചുവെന്നും ഉന്നത ഇടപെടലിനെ തുടർന്നാണ് മൊഴിയിൽ അന്വേഷണം നടക്കാതിരുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിൽ ഗായിക റിമി ടോമി ഉൾപ്പെടെയുളളവരുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ചാർളിയുടെയും മൊഴിയെടുത്തത്.

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ അന്വേഷണം നീണ്ടുപോകാതെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു സമഗ്രമായ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ ശ്രമം. പ്രത്യേക കോടതി സ്ഥാപിച്ചു വിചാരണ വേഗം പൂർത്തിയാക്കണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന അഡീ.സെഷൻസ് കോടതിയാണ് ഈ കേസ് വിചാരണ ചെയ്യേണ്ടത്. അതേസമയസം, രഹസ്യവിചാരണയ്ക്കും സാധ്യതയുണ്ട്.