ദിലീപ് വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണം തെറ്റെന്ന് ചികിത്സിച്ച ഡോക്ടര്‍, അഡ്മിറ്റ്‌ ചെയ്തെങ്കിലും വീട്ടില്‍ പോയതായും മൊഴി
19 October, 2017, 10:43 am by News Desk 1

കൊച്ചി: വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്ന് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ ഹൈദര്‍ അലി.ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് തന്റെ കീഴില്‍ ചികിത്സയിലായിരുന്നു. 3 ദിവസം ആലുവയിലെ ആശുപത്രിയില്‍ എത്തി ദിലീപ് ചികിത്സ തേടി. അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും ദിലീപ് വൈകീട്ട് വീട്ടില്‍ പോകുമായിരുന്നു. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി  ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായാണ് പൊലീസ് കണ്ടെത്തല്‍. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു ദിലീപിന്റെ നീക്കം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയിരുന്നെന്നാണ് ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയത്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 14 മുതല്‍ 21 വരെ പനിക്ക് ചികിത്സയിലായിരുന്നു എന്നു കാണിക്കുന്ന രേഖയാണ് ദിലീപിന്റെ ആവശ്യപ്രകാരം ആശുപത്രി അധികൃതര്‍ നല്‍കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആശുപത്രി ഫയലുകളില്‍ ദിലീപിനെ പരിശോധിച്ചതിന്റെയും ചികിത്സിച്ചതിന്റെയുമെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍,പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ ദിവസങ്ങളില്‍ ദിലീപ് അവിടെ ചികിത്സയിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതിനിടയില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ദിലീപ് പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ദിലീപ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു എന്ന വാദം തെറ്റാണെന്ന് പൊലീസിന് വ്യക്തമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആശുപത്രിയിലെ നഴ്‌സുമാരെയും ഡോക്ടറെയും വിശദമായി ചോദ്യംചെയ്തതില്‍നിന്നാണ് ഇത് വ്യാജരേഖയാണെന്ന് വ്യക്തമായത്. ദിലീപിന്റെ ആവശ്യ പ്രകാരമാണ് മെഡിക്കല്‍ രേഖയുണ്ടാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​ക്കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പ് ഒന്നാം പ്ര​​​തി​​​യാ​​​യേ​​​ക്കു​​​മെ​​​ന്നാണ് സൂ​​ച​​ന. കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​തു ദി​​​ലീ​​​പി​​​ന്റെ നേ​​​രി​​​ട്ടു​​​ള്ള മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​ന്റെ ക​​​ണ്ടെ​​​ത്ത​​​ൽ. ദി​​​ലീ​​​പ് പ​​​റ​​​ഞ്ഞ​​​ത​​​നു​​​സ​​​രി​​​ച്ചു ക്വ​​​ട്ടേ​​​ഷ​​​ൻ ഏ​​​റ്റെ​​​ടു​​​ത്ത​​​യാ​​​ളാ​​​ണു സു​​​നി​​​ൽ കു​​​മാ​​​ർ.

എ​​​ട്ടു വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് താ​​​ര​​​ത്തി​​​നെ​​​തി​​​രാ​​​യ കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​വ​​​ര​​​ങ്ങ​​​ൾ. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​നൊ​​​പ്പം ന​​​ൽ​​​കാ​​​ൻ നേ​​​രി​​​ട്ടു​​​ള​​​ള തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും സാ​​​ഹ​​​ച​​​ര്യ​​തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ റി​​​പ്പോ​​​ർ​​​ട്ടും പൊ​​​ലീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​രു​​​പ​​​തി​​​ലേ​​​റെ നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ൾ​​​ക്കു പു​​​റ​​​മെ ഇ​​​തു​​​വ​​​രെ പൊ​​​ലീ​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത പ​​​ല വി​​​വ​​​ര​​​ങ്ങ​​​ളും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​കും.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved