ദിലീപുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന കാവ്യാ മാധവൻ വളരെ ചുരുക്കമായേ പൊതു പരിപാടികളിലൊക്കെ പങ്കെടുക്കാറുള്ളൂ. അതുകൊണ്ടു തന്നെ കാവ്യയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ കാണുന്നത് ആരാധകർക്കും സന്തോഷമാണ്. വെള്ളിത്തിരയിലെ മലയാളികളുടെ പ്രിയ താരങ്ങളായ ദിലീപും കാവ്യാ മാധവനും പിന്നീട് ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാദങ്ങളും വെല്ലുവിളികളുമൊക്കെ താണ്ടി ഇരുവരും സന്തോഷിച്ച് തുടങ്ങുകയാണ്.

ഇരുവരുടേയും ഒരു പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേശു എന്ന ചിത്രത്തിനു വേണ്ടി തല മൊട്ടയടിച്ച ലുക്കിലാണ് ദിലീപ്. നെറ്റിയിൽ ചന്ദനക്കുറി തൊട്ടുള്ള ഇരുവരുടേയും ചിത്രം കണ്ടാൽ ഏതോ ക്ഷേത്ര ദർശനം കഴിഞ്ഞതാണെന്നും തോന്നും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2019 ഒക്ടോബർ 19ന് ഇരുവർക്കും പെൺകുഞ്ഞു പിറന്നു. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്.

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടികൂടിയായിരുന്നു കാവ്യ മാധവന്‍. അതുകൊണ്ടു തന്നെ കാവ്യയെ വീണ്ടും വെള്ളിത്തിരയിൽ കാണാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്. കാവ്യ വീണ്ടും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ഏറെ നാളായി കേള്‍ക്കുന്നതാണ്. കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ് അടുത്തിടെ അതിനുള്ള മറുപടിയും നൽകിയിരുന്നു. കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് ദിലീപ് മറുപടി നല്‍കിയത്. അതിനൊപ്പം ‘താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും’ ദിലീപ് വ്യക്തമാക്കി. 10 ജി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.