ഒരുകാലത്ത് ദിലീപും മഞ്ജു വാര്യരും തമ്മില്‍ പ്രണയത്തിലാണെന്നതു സിനിമാലോകത്ത് പരസ്യമായ രഹസ്യമായിരുന്നു.  മലപ്പുറം ജില്ലയിലെ അങ്ങടിപ്പുറം എന്ന സ്ഥലത്ത് കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ജയറാം, മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ദിവസം അപ്രതിക്ഷിതമായി ലോക്കേഷനിലേയ്ക്കു ദിലീപ് എത്തി. മഞ്ജുവിനെ കാണുക എന്ന ഉദേശത്തോടെയാണു ദിലീപിന്റെ വരവ്. ലൊക്കേഷനില്‍ മഞ്ജുവിന്റെ അച്ഛനും അമ്മയും ഉണ്ട്.

ദിലീപിനെ കണ്ടതും അവര്‍ക്കു ദേഷ്യം വന്നു. ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ? പിന്നെ എന്തിനാണ് ഈ ലൊക്കേഷനില്‍ വന്നത് ഇയാളെ ഉടന്‍ പുറത്തു വിടണം എന്നൊക്കെ വളരെ ദേഷ്യത്തോടെ മഞ്ജുവിന്റെ അച്ഛന്‍ ജയറാമിനോടു പറഞ്ഞു. ഇതെല്ലാം കണ്ടു നിന്ന ബിജു മേനോന്‍ ദിലീപിനോടു പറഞ്ഞു നീ വന്നത് മഞ്ജുവിന്റെ ഫദറിന് ഇഷ്ടമായിട്ടില്ല അയാള്‍ ഭയങ്കര പ്രശ്‌നത്തിലാണ് എന്ന്. ഇതു കേട്ട ദിലീപ് എന്നാല്‍ ഞാന്‍ ഇന്നു തിരിച്ചു പോകുന്നില്ല എന്നു പറഞ്ഞ് ബിജു മേനോന്റെ മുറിയില്‍ അന്നു കിടന്നുറങ്ങി പിറ്റേ ദിവസമാണു പോയത്.