കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുന്നു. കേസിലെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ സുപ്രധാനമായ ചില രേഖകളും മൊഴികളും നല്‍കിയിട്ടില്ലെന്ന് ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്.
രേഖകള്‍ കൈമാറാത്ത പോലീസിന്റെ നടപടി ബോധപൂര്‍വമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും അതിന്റെ ശാസ്ത്രീയ പരിശോനാ രേഖകളും വേണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ നടപടികള്‍ സുഗമമായി മുന്നോട്ട് പോകാന്‍ ഇവ ആവശ്യമാണെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.
കേസിലെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ചില വിവരങ്ങള്‍ ദിലീപ് വാങ്ങിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. അതേ സമയം കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ വിവരങ്ങള്‍ അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് ദിലീപും വാദിച്ചിരുന്നു.
Leave a Reply