നടി ആക്രമിക്കപ്പെട്ട കേസില്‍ സുനി ബ്ലാക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെയും നാദിര്‍ഷയുടെയും പരാതി സംബന്ധിച്ച് പൊലീസ് അന്വേഷിക്കും. കേസിലെ ഗൂഢാലോചന കേസില്‍ ഉടന്‍ വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ദിലീപും നാദിര്‍ഷയും പരാതി നല്‍കാന്‍ വൈകിയതാണ് അന്വേഷിക്കുക. സുനി ജയിലില്‍നിന്ന്  തുടര്‍ച്ചയായി വിളിച്ചിട്ടും ഇവര്‍ പരാതിപ്പെട്ടത് ആഴ്ചകള്‍ക്ക് ശേഷം മാത്രമാണ്. പരാതി വൈകാന്‍ ഇടയാക്കിയ സാഹചര്യങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യത്തിത്തിലെ ഗൂഢാലോചന പുറത്തുവരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്

കാക്കനാട് ജയിലില്‍ നിന്ന് ഏപ്രില്‍ ആദ്യവാരമാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും  സുനി വിളിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ സുനി ഇവരെ വിളിച്ചിട്ടും ഇവര്‍ ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ വൈകിയിരുന്നു. സംഭവത്തിന് ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ദിലീപും നാദിര്‍ഷയും ഡി.ജി.പിക്ക് പരാതി നല്‍കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജയിലില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഫോണ്‍ വന്നിട്ടും തുടക്കത്തില്‍ എന്തുകൊണ്ട് ഇവര്‍ ഇത് മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ ചോദ്യം. ദിലീപിന്റെയും നാദിര്‍ഷയുടെയും പരാതിയില്‍ ഇതുവരെ പൊലീസ് കേസ് എടുക്കാത്തതും ഇതുകൊണ്ടാണ്. ഇക്കാര്യത്തില്‍ പൊലീസിന് പല സംശയങ്ങളും ഉണ്ട്. ഇതില്‍ വ്യക്തത തേടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമെ ഇനി ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുകയുള്ളൂ എന്നാണ് സൂചന.

ജയിലില്‍നിന്ന് സുനി ദിലീപിനെഴുതിയ കത്ത് സംബന്ധിച്ച ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിനു സാധിച്ചിരുന്നില്ല. സുനിയെയും കത്തെഴുതിയ വിപിന്‍ലാലിനെയും പോലീസ് കഴിഞ്ഞ ദിവസം ഒന്നിച്ചിരുത്തി ചോദ്യംചെയ്തിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചില്ല. ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്ത വിഷ്ണുവിനെയും സുനിലിനെയും ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു