ദിലീപിന്റെ ആദ്യ വിവാഹത്തിന്റെ കഥകള്‍ പുറത്തുവന്നതിനു പിന്നാലെ മഞ്ജുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാപക ശ്രമം. മഞ്ജു വാര്യരെക്കുറിച്ചു വന്ന പഴയ പത്രക്കട്ടിങ് ഉപയോഗിച്ചാണു വീണ്ടും പ്രചാരണം. മഞ്ജുവിനെ കാണാനില്ലെന്നു കാട്ടിവന്ന പഴയൊരു പത്രക്കട്ടിങ്ങാണ് ഇപ്പോള്‍ അവര്‍ക്കെതിരേ ഉപയോഗിക്കുന്നത്. ഒരു ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണിതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ‘ദിലീപിന്റെ ആദ്യ വിവാഹം അന്വേഷിക്കുന്നവര്‍ ഇതൊന്നു വായിച്ചാലും ഓര്‍ത്താലും നന്ന്’ എന്നാണ് കട്ടിങ്ങിനു നല്‍കുന്ന കുറിപ്പ്.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയും മുന്‍ കലാതിലകവുമായ മഞ്ജുവിനെ കാണാനില്ലെന്നാണു വാര്‍ത്ത. അമ്മ ഗിരിജാ മാധവന്റെ പരാതിയില്‍ കണ്ണൂര്‍ പോലീസ് ഇതുസംബന്ധിച്ചു കേസെടുത്തെന്നും വാര്‍ത്തയിലുണ്ട്. സല്ലാപം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആദ്യ വിവാഹം മറച്ചുവച്ചെന്ന ആരോപണത്തില്‍ ദിലീപിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണു മഞ്ജുവിനെ സ്വഭാഹത്യ ചെയ്യുന്ന പേരില്‍ പഴയൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പിടിയിലായതിനുശേഷം ദിലീപ് അനുകൂല പ്രചാരണങ്ങളുടെ ചുക്കാന്‍ ചിലര്‍ ഏറ്റെടുത്തിരുന്നു. ദിലീപ് ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും തൊട്ടുപിന്നാലെ വന്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചെങ്കിലും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചു നടത്തിയ പ്രചാരണം പെട്ടെന്നുതന്നെ പൊളിഞ്ഞു.
Leave a Reply