നടി അക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയാണു ഇപ്പോൾ അന്വേഷിക്കുന്നതെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ്. ദിലീപുമായി ബന്ധപ്പെട്ട അന്വേഷണം തീർന്നിട്ടില്ല. ഇനിയും ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യുമെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നടി അക്രമിക്കപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ട ബാക്കിപത്രമാണു പ്രധാനമായും അന്വേഷിക്കുന്നത്. നടി അക്രമിക്കപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ദിലീപുമായി ബന്ധപ്പെട്ടുമുള്ള കേസും അന്വേഷിക്കുന്നുണ്ടെന്നു ആവർത്തിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ ആംഗിളും പരിശോധിക്കും. ദിലീപിന്റെ പരാതിയിൽ രണ്ടുമാസമായിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്യാത്തതിനെപ്പറ്റിയുള്ള ചോദ്യത്തിനു റൂറൽ എസ്പി വ്യക്തമായി ഒന്നും പറഞ്ഞില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും നീണ്ട ചോദ്യം ചെയ്യലിനുശേഷം പൊലീസ് വിട്ടയച്ചെങ്കിലും കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. 13 മണിക്കൂറോളം ആലുവ പൊലീസ് ക്ലബിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ മൊഴിയെടുക്കൽ നടന്നു. ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് തുടങ്ങിയ ചോദ്യം ചെയ്യൽ വ്യാഴാഴ്ച പുലർച്ചെ 1.15നാണു അവസാനിച്ചത്. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരെയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പൊലീസിനോടു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.