പതിമൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ദിലീപ് വെളിപ്പെടുത്തിയതില്‍ ആ രഹസ്യവും !
മഞ്ജു വാര്യരുമായി പിരിയാനുണ്ടായ യഥാര്‍ത്ഥ കാരണം ദിലീപ് വെളിപ്പെടുത്തിയപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അമ്പരന്നതായാണ് ലഭിക്കുന്ന വിവരം.
തനിക്കെതിരായ നീക്കം ശക്തമായത് വിവാഹമോചനത്തോടെയാണെന്നും കാവ്യയെ വിവാഹം ചെയ്തതോടെ എല്ലാ പരിധിയും ലംഘിച്ച് വേട്ടയാടപ്പെട്ടെന്നും ദിലീപ് മൊഴി നല്‍കി.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമത്തില്‍ നടി ആക്രമിക്കപ്പെട്ട വാര്‍ത്ത സംബന്ധമായി തന്നെ ടാര്‍ഗറ്റ് ചെയ്ത വാര്‍ത്തക്ക് പിന്നിലും ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായും താരം പറഞ്ഞു.

Image result for dilip manju angry image

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചില ‘ നിര്‍ണ്ണായക’ വെളിപ്പെടുത്തലും താരം നടത്തിയിട്ടുണ്ട്.
പള്‍സര്‍ സുനിയുമായി യാതൊരു ബന്ധവും തനിക്കില്ലന്ന കാര്യത്തിലും ശക്തമായി തന്നെ ദിലീപ് ഉറച്ചു നിന്നു.
അതേസമയം ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെയും പ്രതി പള്‍സര്‍ സുനിയുടെയും മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം തലവന്‍ ദിനേന്ദ്ര കാശ്യപിന്റെ നിലപാട് അനുസരിച്ചായിരിക്കും ഇനി മുന്നോട്ട് പോകുക.
വിരമിക്കും മുന്‍പ് ഡിജിപി സെന്‍കുമാര്‍ ഇറക്കിയ ഉത്തരവില്‍ എഡിജിപി സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാതെ നടത്തുന്ന അന്വേഷണത്തെ വിമര്‍ശിക്കുകയും ഇത് പാടില്ലന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.