മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പേരെടുത്ത് വ്യക്തിപരമായി ആക്ഷേപിച്ചും, തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയും നടന്‍ ദിലീപ് രംഗത്ത്. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ചിലര്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്. ഇത്രയും കാലം താന്‍ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓര്‍ത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തില്‍ ദിലീപ് ആവര്‍ത്തിച്ച് പറയുന്നുണ്ട്മാ തൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് ദിലീപ് നടത്തുന്നത്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലില്‍ കെട്ടിവെക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. ‘വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതല്‍ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം. വേണു എന്ന് കേള്‍ക്കുമ്പോള്‍ വേണുനാദം, ഓടക്കുഴല്‍…. ഇംഗ്ലീഷില്‍ ഫ്ളൂട്ട് എന്ന് പറയും. ഓടക്കുഴല്‍ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴില്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാന്‍ പറ്റില്ല. നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ഇവര്‍ക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവര്‍ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്. ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര ഇവര്‍ക്ക്. പല കുടുംബങ്ങളെ നോക്കണം. സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടതുണ്ട്. വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവര്‍ക്കും അറിയാം. നമ്മടേത് ഓപ്പണ്‍ ബുക്കാണ്. നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങള്‍ എന്റെ കൈയിലുണ്ട്.’ ദിലീപ് പറയുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ