ദിലീപിന് നേരെ കടുത്ത വിമര്‍ശനങ്ങളുമായി കഴിഞ്ഞ ദിവസം ആണ് മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി രംഗത്ത് വന്നത്.എവിടെ പോയാലും മകള്‍ മീനാക്ഷിയെ കൂടെകൂട്ടുന്ന ദിലീപ് അമേരിക്കന്‍ ഷോയ്ക്ക് മകളെ ഒഴിവാക്കി കാവ്യയുമായി പോയതിനെ പല്ലിശ്ശേരി തന്റെ ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദിലീപിന്റെ മകള്‍ക്ക് അച്ഛന്റെ തനി സ്വഭാവം പിടികിട്ടിയെന്നും മകളെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് ദിലീപും കാവ്യയും അമേരിക്കയിലേക്ക് പരിപാടിക്കായി പോയതെന്നുമായിരുന്നു പല്ലിശ്ശേരിയുടെ കണ്ടെത്തല്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുമായി വന്നിരിക്കുകയാണ് ദിലീപ്.  മകള്‍ക്കും കാവ്യയ്ക്കും ഒപ്പം ഒരു കുടുംബചിത്രം പുറത്തുവിട്ടാണ് ദിലീപ് പല്ലിശ്ശേരിയുടെ ആരോപണങ്ങളുടെ മുനയൊടിച്ചത് .ദിലീപ് ഷോയുടെ ഭാഗയാണ് ദിലീപും കുടുംബവും അമേരിക്കയില്‍ എത്തിയത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഷോയില്‍ രമേശ് പിഷാരടി, ധര്‍മ്മജന്‍, യൂസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂര്‍ ജോര്‍ജ് തുടങ്ങി കോമഡി താരങ്ങളുടെ പ്രകടനവും ചാനല്‍ ഷോകളിലൂടെ പ്രതിഭ തെളിയിച്ചവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും ഉണ്ട്. കാവ്യാ മാധവനും ഷോയില്‍ സ്കിറ്റും ഡാന്‍സും അവതരിപ്പിക്കുന്നുണ്ട്.