വിവാഹശേഷം ഒരുമിച്ചൊരു വേദിയില്‍ ചുവടുവെച്ച് ദിലീപും കാവ്യയും. അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ദിലീപ് ഷോ 2017 ന്റെ വേദിയിലായിരുന്നു വിവാഹശേഷം ദിലീപും കാവ്യയും ഒന്നിച്ചെത്തിയത്. ദിലീപിന്റെ തന്നെ കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ ‘മംഗളങ്ങള്‍ വാരിക്കോരി ചൊരിയാം’ എന്ന ഗാനത്തിനായിരുന്നു ആദ്യമായി ഇരുവരും ചുവടുവെച്ചത്. ഗാനം ആലപിച്ച് വേദിയില്‍ നാദിര്‍ഷയും ഉണ്ടായിരുന്നു. പിന്നീട് ഇരുവരുടേയും കപ്പിള്‍ഡാന്‍സും ഉണ്ടായിരുന്നു.ഷോയുടെ ആദ്യ അവതരണം ടെക്‌സാസിലെ ഓസ്റ്റിനില്‍ നിറഞ്ഞ സദസിലാണ് അരങ്ങേറിയത്.
വിവാഹശേഷം ദിലീപും കാവ്യയും ഒന്നിച്ച് എത്തുന്ന ഷോ എന്ന പ്രത്യേകതയോടെയാണ് ദിലീപ് ഷോ 2017 കാണികള്‍ക്ക് മുന്നില്‍ എത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ഷോയില്‍ വന്‍ജനപങ്കാളിത്തമുണ്ടായിരുന്നു.ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ്, കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ഷോ ഇനിയും പതിനഞ്ചു വേദികളില്‍ അമേരിക്കയിലും കാനഡയിലുമായി നടക്കും.
https://www.facebook.com/DileepShow2017USA/videos/1888628448047124/
Leave a Reply