ഓസ്റ്റിനില്‍ ആരംഭിച്ച ദിലീസ് ഷോ അവസാനിച്ചു. ഒരു മാസം നീണ്ടു നിന്ന ഷോയ്ക്ക് ശേഷം താരങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങി.  വിവാഹ ശേഷം കാവ്യ പൊതു വേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ദീലീപ് ഷോയിലൂടെയായിരുന്നു.  നാദിര്‍ഷ സംവിധാനം ചെയ്ത  ഷോയില്‍ രമേശ് പിഷാരടി,നമിത, ധര്‍മ്മജന്‍, യൂസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂര്‍ ജോര്‍ജ് തുടങ്ങിയ കോമഡി താരങ്ങളുടെ പ്രകടനവും  ഗായിക റിമി ടോമിയും സംഘവും അവതരിപ്പിച്ച  ഗാനങ്ങളും ഉണ്ടായിരുന്നു. കാവ്യാ മാധവനും ഷോയില്‍ സ്കിറ്റും ഡാന്‍സും അവതരിപ്പിച്ചിരുന്നു. എപ്രില്‍ 28ന് ഓസ്റ്റിനില്‍ ആരംഭിച്ച ഷോ  മെയ് 29ന് ഫിലാഡല്‍ഫിയയിലാണ് അവസാനിച്ചത്.
	
		

      
      



              
              
              




            
Leave a Reply